തടി കൂടി സിനിമയില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെയെന്ന് ധ്യാന്‍

ജോബിന്‍സ്‌ Published on 18 June, 2022
തടി കൂടി സിനിമയില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെയെന്ന് ധ്യാന്‍

തടി കൂടിയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ഫേസ്ബുക്ക് ലൈവില്‍ തടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനാണ് താരത്തിന്റെ രസകരമായ മറുപടി. പുതിയ സിനിമകള്‍ക്കായി താന്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും വര്‍ക്ക് ഔട്ട് ആരംഭിച്ചുവെന്നും ധ്യാന്‍ പറഞ്ഞു.'പണ്ടൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. 

ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇന തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ. പണ്ടാരം അടങ്ങാന്‍. എന്തായാലും തടി കുറയ്ക്കും. 'അടി കപ്യാരെ കൂട്ടമണി 2' വരാന്‍ സാധ്യതയുണ്ട്. ഉറപ്പില്ല. അപ്പോള്‍ അതിനൊക്കെ വേണ്ടി തടി കുറയ്ക്കേണ്ടി വരും. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ വന്നു തുടങ്ങി. അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വര്‍ക്ക് ഔട്ട് ഒക്കെയുണ്ട്. പഴയകോലം ആകണമല്ലോ. ട്രെയ്നറെ വച്ചിട്ടുണ്ട്. അവന്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല.' ധ്യാന്‍ പറഞ്ഞു.

മോഹന്‍ലാലിനും തടിയുണ്ടല്ലോ എന്ന ഒരാള്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്‍ എവിടെ കിടക്കുന്നു ഞാന്‍ എവിടെ കിടക്കുന്നു. അതിലൊന്നും കാര്യം ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ സജീമവല്ലാത്ത ആളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ലൈവില്‍ വരുന്നതെന്നും ധ്യാന്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക