നിങ്ങള്‍ തേടുന്ന പുസ്തകങ്ങള്‍, നിങ്ങളെ തേടുന്ന പുസ്തകങ്ങള്‍, ഇതാ ഇവിടെയുണ്ട് (എം.പി.ഷീല)

എം.പി.ഷീല Published on 18 June, 2022
 നിങ്ങള്‍ തേടുന്ന പുസ്തകങ്ങള്‍, നിങ്ങളെ തേടുന്ന പുസ്തകങ്ങള്‍, ഇതാ ഇവിടെയുണ്ട് (എം.പി.ഷീല)

പുസ്തകങ്ങളോടൊപ്പം ഉണര്‍ന്നും ഉറങ്ങിയും കഴിഞ്ഞ  മുന്‍തലമുറയുടെ  വഴിമാറിയ ജീവിതശൈലിയില്‍,  മറന്നുപോയ ശീലങ്ങളില്‍ ഒന്നായിരുന്നു പുസ്തകവായന. എന്നാല്‍ കോവിഡ് മഹാമാരി പ്രഹരമേല്പിച്ച  ദുരന്തകാലത്തു,  ഒരു അനുഗ്രഹം പോലെ  തിരിച്ചുകിട്ടിയ  ഈ ശീലം  ലോകമെപ്പാടുമുള്ള  മലയാളികള്‍ ഇപ്പോള്‍    ആഘോഷിക്കുകയാണ്.

കോവിഡ്  തടവറയിലകപ്പെട്ട പലര്‍ക്കും പുസ്തകങ്ങളുടെ  സാന്നിധ്യം   പകര്‍ന്നത് ആശ്വാസത്തിന്റെ  വഴികളായിരുന്നു.  പഴയ കാലങ്ങളിലെ പോലെ  പുസ്തകങ്ങള്‍ വീടുകളില്‍നിന്നും വീടുകളിലേക്കും  ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കും  നാടുകള്‍ കടന്നും വായനക്കാരനൊപ്പം വീണ്ടും സഞ്ചരിച്ചു തുടങ്ങി. ലൈബ്രറികളിലെ  തുറക്കാതിരുന്ന പല ഷെല്‍ഫുകളില്‍നിന്നും പുസ്തകങ്ങള്‍  വായനക്കാരന്  മുമ്പിലെത്തി. ഓണ്‍ലൈനിലൂടെയും
ഫോണ്‍അന്വേഷണത്തിലൂടെയും  പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ക്കൂടി.  ഈ സാഹചര്യത്തിലാണ് വായനയ്ക്കായി  ഒരു വലിയ വാതായനം തുറന്നു നിധിബുക്‌സ് പുസ്തക വിതരണ  രംഗത്തു് വായനക്കാരന്റെ മിത്രമായി കടന്നു വരുന്നത്.

 കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍  ഗ്രാമത്തിലെ ലിജിന
 എന്ന ഉദ്യോഗാര്‍ത്ഥിയായ വീട്ടമ്മയുടെ മനസ്സില്‍ ഉദിച്ച ആശയം സ്വന്തം ഗ്രാമാതിര്‍ത്തി ഭേദിച്ചു ഏഴുകടലും കടന്നു, ഇന്ന് ഒരുപ്പാട്
വായനക്കാര്‍ക്ക് പ്രയോജനമുള്ള ഒരു സംരംഭമായി  വളര്‍ന്നുകഴിഞ്ഞു.
.പുസ്തകങ്ങള്‍ക്ക് ചിറകുനല്‍കി ആവശ്യക്കാരുടെ അടുത്തേയ്ക്കു പറത്തി വിടുക .അതാണ് ലിജിനയുടെ ലക്ഷ്യം. പുസ്തകം എവിടെ കിട്ടും എന്ന് ആവശ്യക്കാരന്‍ അറിയേണ്ട കാര്യമേ ഇല്ല. നോവലോ, ചെറുകഥയോ, പുരാണമോ, കവിതയോ, ശാസ്ത്രഗ്രന്ഥങ്ങളോ നിങ്ങളുടെ ഇഷ്ട  പുസ്തകം ഏതും ആകട്ടെ, വേണ്ട ലിസ്റ്റ് തയ്യാറാക്കുക .നിധിബുക്‌സിന്റെ വാട്ട്‌സാപ്പിലോ, ഈമെയിലിലോ നമ്പറിലോ ബന്ധപ്പെടുക. താമസിയാതെ പുസ്തകം നിങ്ങളുടെ കയ്യിലെത്തും. തുച്ഛമായ ലാഭം മാത്രം ഈടാക്കി പുസ്തകം വായനക്കാരുടെ കയ്യില്‍ എത്തിക്കുവാനാണ് അക്ഷരപ്രേമിയായ ഈ സംരംഭകയുടെ ലക്ഷ്യം. ഈ സൗകര്യം  ഏറെ സഹായകം ആകുന്നത് പ്രവാസികള്‍ക്കാണ്. വിദേശത്തേയ്ക്കു പോകുമ്പോള്‍ ലഗ്ഗേജിന്റെ ഭാരം കുറയ്ക്കാം, നാട്ടില്‍
സന്ദര്‍ശനത്തിനെത്തുന്ന സമയം  പുസ്തകങ്ങള്‍ തെരഞ്ഞുള്ള അലച്ചില്‍ ഒഴിവാക്കാം തുടങ്ങി ഒരുപാട് സൗകര്യങ്ങള്‍ നിധിബുക്ക്‌സ്  പുസ്തക വിതരണ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. പുതിയതോ ഏറെക്കാലം മുമ്പ് പ്രസാധനം ചെയ്തതതോ  വിപണിയില്‍ ദുര്‍ലഭ്യമായ പുസ്തകങ്ങള്‍പ്പോലും തേടിപ്പിടിച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു ഇതിനോടകം ലോകമെമ്പാടുമുള്ള വായനക്കാരുടെ വിശ്വസ്തത നേടാന്‍  നിധി ബുക്‌സിന്
കഴിഞ്ഞിട്ടുണ്ട് . അമേരിക്ക, യു.കെ, അയര്‍ലന്‍ഡ്, യ.ുഎ.ഇ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ്, ആഫ്രിക്ക  തുടങ്ങി പല രാജ്യങ്ങളില്‍  നിന്നും മലയാളികള്‍ നിധിബുക്‌സിന്റെ സേവനം പ്രയോജനപ്പെടുത്തിവരുന്നു. കേന്ദ്രസാഹിത്യ അക്കാദമി 1994 ല്‍ പുറത്തിറക്കിയ ശിവജി സാവന്തിന്റെ  'യുഗന്ധരന്‍ '
കേരളത്തില്‍ ലഭ്യമല്ലാതിരുന്നിട്ടുകൂടി പ്രത്യേക പരിഗണനയോടെ ചെന്നൈ ഓഫീസില്‍ നിന്നും കോപ്പി വരുത്തി ആവശ്യക്കാരന്  എത്തിച്ചുവെന്നത് നിധിബുക്‌സിന്റെ സേവനമഹാത്മ്യം വിളിച്ചോതുന്നു. ഡി സി ബുക്ക്‌സ്, മാതൃഭൂമി ബുക്‌സ് തുടങ്ങി
പ്രസാധനരംഗത്തെ പല പ്രമുഖരും  നിധിബുക്‌സിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നുണ്ട്.

  നിധിബുക്‌സിന്റെ അക്ഷരപ്രേമം പുസ്തകവിതരണത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല .വായനയ്ക്കും പുസ്തകചര്‍ച്ചയ്ക്കുമായി  ദിവസവും 2 മണിക്കൂര്‍  ക്ലബ്ഹൗസിലൂടെ നൂറിലധികം ആളുകളെ ഒന്നിച്ചുകൂട്ടി ആരോഗ്യപരമായ സാഹിത്യ ആസ്വാദനവും സംവാദവും നടത്തിവരുന്നു. നിധിബുക്‌സ് വായന മുറിയില്‍
പ്രശസ്തരായ എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്.

 ഏതെങ്കിലും പുസ്തകം നിങ്ങള്‍ക്കു ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും നിധിബുക്സുമായി ബന്ധപ്പെടാവുന്നതാണ്. വാട്‌സാപ്പ് നമ്പര്‍ 6238649228
email : nidhibooks4u@gmail.com

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക