സലാറില്‍ പ്രഭാസ് ഇരട്ടവേഷത്തില്‍

Published on 18 June, 2022
സലാറില്‍ പ്രഭാസ് ഇരട്ടവേഷത്തില്‍

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തില്‍ പ്രഭാസ് ഇരട്ട വേഷത്തില്‍ എത്തുന്നു . ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തി മനം കവര്‍ന്ന പ്രഭാസ് വീണ്ടും ഇരട്ട വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത സലാറിനെ ശ്രദ്ധേയമാക്കുന്നു.രാധേശ്യാമിനുശേഷം എത്തുന്ന പ്രഭാസ് ചിത്രമായ സലാറില്‍ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന താരമായി എത്തുന്നത്.

ശ്രുതി ഹാസനാണ് നായിക. കെ.ജി.എഫ് ബാനറായ ഹോംബാലെ ഫിലിംസ് ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. മധുഗുരുസ്വാമി പ്രതിനായക വേഷം അഭിനയിക്കുന്നു. രവി ബസ്രത് സംഗീത സംവിധാനവും ഭുവന്‍ ഗൗഡ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. വിജയ് കിരംഗന്ദുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക