ഷിബു ബേബി ജോണിന്‍റെ ആദ്യ ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍

Published on 18 June, 2022
ഷിബു ബേബി ജോണിന്‍റെ ആദ്യ ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍

തിരുവനന്തപുരംഷിബു ബേബി ജോണിന്‍റെ നിര്‍മ്മാണത്തില്‍ ആദ്യം എത്തുന്ന ചിത്രത്തില്‍ നായകനായി മോഹന്‍ ലാല്‍.

മോഹന്‍ ലാല്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇതിനെ പറ്റി പറഞ്ഞത്

മോഹന്‍ലാലിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്‍്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്‍റെ പുതിയ സിനിമ നിര്‍മ്മാണ കമ്ബനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്.

യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്‍റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.

കഴിഞ്ഞ ദിവസമാണ് താന്‍ സിനിമ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി ഷിബു ബേബി ജോണ്‍ അറിയിച്ചത്.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഷിബു ജോണിന്‍റെ കമ്ബനിയുടെ പേര്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക