ഇ-മലയാളി കഥാമത്സരം 2022-ലേക്ക്  കഥകൾ  ക്ഷണിക്കുന്നു

Published on 19 June, 2022
ഇ-മലയാളി കഥാമത്സരം 2022-ലേക്ക്  കഥകൾ  ക്ഷണിക്കുന്നു
സാഹിത്യ പ്രേമികളുടെ പ്രിയപ്പെട്ട ഓൺലൈൻ മാധ്യമം ഇ - മലയാളി www.emalayalee.com ലോക മലയാളികൾക്കായി  സംഘടിപ്പിക്കുന്ന രണ്ടാമത്തെ കഥാമത്സരത്തിലേക്ക്  കഥകൾ   ക്ഷണിക്കുന്നു. കഴിഞ്ഞ വർഷം   നടത്തിയ മത്സരത്തിനു ലോകമെങ്ങു നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്. സമ്മാനാർഹരെ നിഷ്പക്ഷമായി തെരഞ്ഞെടുക്കാനും അവർക്ക് പ്രഖ്യാപിച്ച സമ്മാനങ്ങൾ യഥാസമയം  നൽകുവാനും കഴിഞ്ഞു.

ഈ വർഷവും ഒന്നാം സമ്മാനാർഹമായ കഥക്ക് 50,000 രൂപ സമ്മാനമായി നൽകും. 10,000 രൂപ വീതം അഞ്ച് രണ്ടാം  സമ്മാനങ്ങളാണ് ഇത്തവണത്തെ പ്രത്യേകത.

അയച്ചു തരുന്ന കഥകൾ പ്രസിദ്ധീകരിക്കുന്ന പക്ഷം പ്രതിഫലം നൽകും.

കഥകൾ 10   പേജിൽ കവിയരുത്.
യൂണി കോഡ് ഫോർമാറ്റിൽ mag@emalayalee.com  എന്ന വിലാസത്തിൽ  അയക്കുക.
കഥയോടൊപ്പം കഥാകൃത്തിനെ സംബന്ധിച്ച ചെറു വിവരണവും ഫോട്ടോയും അയക്കണം.

കഥകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.

പ്രായപരിധി പതിനെട്ട് വയസുമുതൽ; കഴിഞ്ഞ തവണ അയച്ച കഥകൾ അയക്കരുത്. 

സമ്മാനാർഹരെ ഓഗസ്റ്-സെപ്റ്റംബറിൽ  പ്രഖ്യാപിക്കും.
 
Contact: editor@emalayalee.com; 9173244907; 9176621122
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക