കാലാന്തരം (കവിത: കാവ്യദാസ് ചേര്‍ത്തല)

Published on 19 June, 2022
കാലാന്തരം (കവിത: കാവ്യദാസ് ചേര്‍ത്തല)

കോട്ടിയ പ്ലാവില കൊണ്ടൊരു കിണ്ണത്തില്‍
വറ്റു തെരഞ്ഞൊരു
ബാല്യകാലം.
വേനല്‍ മഴ പോലെയാദ്യാനുരാഗത്തില്‍
നിര്‍വൃതി പൂണ്ട കൗമാര കാലം.
തീക്ഷ്ണമാം ജീവിത യാഥാര്‍ത്ഥ്യമോടങ്കം
വെട്ടിയ യൗവന കാലഘട്ടം.
ഇന്നുമതൊക്കെയോര്‍ത്തൂറിച്ചിരിക്കുന്നു
നിര്‍ദ്ദന്ത പുണ്യസ്ഥവിരകാലം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക