ജൂലന്‍ ഗോസ്വാമിയായി അനുഷ്‍ക ശര്‍മ

Published on 19 June, 2022
ജൂലന്‍ ഗോസ്വാമിയായി അനുഷ്‍ക ശര്‍മ

ഒരിടവേളക്ക് മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്‍ക ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന 'ഛക്ദ എക്സ്‍പ്രസ്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

അനുഷ്‍ക ശര്‍മ തന്നെയാണ് ചിത്രത്തില്‍ ജൂലന്‍ ഗോസ്വാമിയായാണ് എത്തുന്നത്. സിനിമയെ കുറിച്ച്‌ അനുഷ്‍ക ശര്‍മ തന്നെയായിരുന്നു സാമൂഹ്യമാധ്യമത്തലൂടെ അറിയിച്ചത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ വിവരം പങ്കുവെച്ചിരിക്കുകയാണ് അനുഷ്‍ക ശര്‍മ.

ജൂലന്‍ ഗോസ്വാമിലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഗോസ്വാമി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക