വിജയ്‌യുടെ 'ദളപതി 66' ഒരുങ്ങുന്നു

Published on 19 June, 2022
വിജയ്‌യുടെ 'ദളപതി 66' ഒരുങ്ങുന്നു

വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 66'. താരത്തിന്റെ കരിയറിലെ 66-ാംമത്തെ ചിത്രമാണിത്.

പ്രശസ്ത തെലുങ്ക് സംവിധായകനായ വംശി പൈടിപ്പളിയാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാനയാണ് സിനിമയില്‍ നായികയായെത്തുന്നത്. തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിലവില്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

ഇപ്പോളിതാ, അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂണ്‍ 21ന് റിലീസ് ചെയ്യുമെന്നാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിജയ്‍യുടെ പിറന്നാള്‍ തലേന്നാണ് ഫസ്റ്റ് ലുക്ക് എത്തുന്നത്. 'അവന്‍ വീണ്ടും വരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന വിവരം നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക