കാലിക പ്രസക്തിയുള്ള "അഞ്ഞൂറാൻ"

Published on 20 June, 2022
കാലിക പ്രസക്തിയുള്ള "അഞ്ഞൂറാൻ"
 
 
സർക്കാർ ജോലി അപ്രാപ്യമായ അഭ്യസ്ഥവിദ്യ നായ യുവാവിൻ്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ടുള്ള രസകരമായ സംഭവങ്ങളിലൂടെ കാലിക പ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന " അഞ്ഞൂറാൻ " റിലീസിനൊരുങ്ങുന്നു. 
 
ഫുട്ബോൾ ഇതിഹാസം മറഡോണയുടെ ത്രീഡി ആനിമേഷൻ സിനിമ സംവിധാനം ചെയ്യുകയും ഇന്ത്യയിലെ മികച്ച ആനിമേഷൻ സംവിധായകരിൽ ഒരാളുമായ ബിജു ബാവോടാണ് അഞ്ഞൂറാൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.
 
സ്ടീർവിംഗ്സ് ഡിജിറ്റൽ മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിൽ സതീഷ് അമ്പാടി, വിജയൻ കോഴിക്കോട്, ദീപേഷ് വേങ്ങേരി, രാഷി ബൈജു, സുചിത്ര , രചിത , മോഹൻദാസ് വേങ്ങേരി, ശ്രീരാമൻ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിൻ്റെ ക്യാമറ ഉണ്ണി നീലഗിരി, എഡിറ്റിംഗ് അനൂപ് നങ്ങാലി, മ്യൂസിക്ക് സലാം വീരോളി, സൗണ്ട് മിക്സിംഗ്  റഷീദ് നാസ്, അസോസിയേറ്റ് ഡു ഡു ഭരത് , അസി.ഡയരക്ടർ അനൂപ്  കുമാർ ടി, പ്രൊഡക്ഷൻ കൺട്രോളർ ദീപേഷ് വേങ്ങേരി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിനന്ദ് ചേളന്നൂർ, പ്രൊഡക്ഷൻ ഡിസൈന''ർ സുനിൽ കുമാർ പുനെ, സ്റ്റിൽസ് ഷൈജു ചിത്രശാല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക