കെ.പി.എ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷഹീന്‍ ഗ്രൂപ്പ് ജേതാക്കള്‍ 

Published on 20 June, 2022
കെ.പി.എ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷഹീന്‍ ഗ്രൂപ്പ് ജേതാക്കള്‍ 

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ സ്‌പോര്‍ട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടന്ന 7 എ സൈഡ്  സോഫ്ട്‌ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷഹീന്‍ ഗ്രൂപ്പ് ജേതാക്കള്‍ ആയി.  ജുഫൈര്‍ അല്‍ നജ്മ ക്ലബ് ഗ്രൗണ്ടില്‍ വച്ച് നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അവസാന പന്തില്‍ ആണ് അബു സാദ് ടീമിനെ ഷഹീന്‍ ഗ്രൂപ്പ് തോല്‍പ്പിച്ചത്.  വിജയികള്‍ക്ക് ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ അഡൈ്വസറി ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍ ട്രോഫികളും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.  ബി സി എഫ് ഭാരവാഹികളായ നൗഷാദ്, ആദില്‍, തൗഫീഖ്, അസിസ്സ്,  മോഡേണ്‍ മെക്കാനിക്കല്‍ ജി. എം ബാബു സക്കറിയ, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ടോണി, എന്‍.ഇ.സി. പ്രതിനിധി പ്രജില്‍ പ്രസന്നന്‍, കെ പി എ പ്രസിഡന്റ് നിസ്സാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണന്‍, വിനു ക്രിസ്ടി, കിഷോര്‍ കുമാര്‍, സ്‌പോര്‍ട്‌സ് വിങ് കോ-ഓര്‍ഡിനേറ്റര്‍മാരായ സജീവ് ആയൂര്‍, നാരായണന്‍  ക്രിക്കറ്റ് ഡിവിഷന്‍ കണ്‍വീനറായ വിനീത് അലക്‌സാണ്ടര്‍, ഷാന്‍ അഷറഫ്, ബോജി രാജന്‍ മറ്റ് സെന്‍ട്രല്‍ കമ്മറ്റി, ഏരിയ കമ്മറ്റി എക്‌സിക്യൂട്ടീവ്, വനിതാ വേദി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കെ.പി.എ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷഹീന്‍ ഗ്രൂപ്പ് ജേതാക്കള്‍ കെ.പി.എ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷഹീന്‍ ഗ്രൂപ്പ് ജേതാക്കള്‍ കെ.പി.എ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷഹീന്‍ ഗ്രൂപ്പ് ജേതാക്കള്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക