കലികാലം, കൊറോണ  (കുറുങ്കഥകൾ -5,6: പൂന്തോട്ടത്ത്‌    വിനയകുമാർ)

Published on 20 June, 2022
കലികാലം, കൊറോണ  (കുറുങ്കഥകൾ -5,6: പൂന്തോട്ടത്ത്‌    വിനയകുമാർ)

തടിയൻ    പൂച്ചയ്ക്ക് വെച്ച ആഹാരം  അത് തിന്നാൻ തുടങ്ങിയപ്പോൾ  ഒരു   ചുണ്ടെലി കടന്നു വന്നു,  പിന്നെ അത് കണ്ടൻപൂച്ചയുടെ   മുൻപിൽ വെച്ച്  ഭയം   ലവലേശമില്ലാതെ തിന്നാൻ തുടങ്ങി…!  ചെറിയ   ചുണ്ടലിയെ ഏതു ചെയ്യണമെന്നറിയാതെ പൂച്ച കുഴങ്ങി. ഒരു ചെറിയ പ്രഹരം കൊടുത്താൽ ചുണ്ടെലിയുടെ കഥ തീർന്നത്    തന്നെ.   പക്ഷെ    ഒരു     സംശയം…...?
ചുണ്ടെലി തിരിഞ്ഞു കടിച്ചാലോ…..? 
പിന്നെയേറെ    ആലോചിക്കാൻ       മിനക്കെട്ടില്ല
തടിയൻ     പൂച്ച   ഭക്ഷണം     ഉപേക്ഷിച്ചു    അവിടെ നിന്നും ഓടിയൊളിച്ചു….…!!


കൊറോണ (കുറുങ്കഥകൾ -6)
                           

വീട്ടിൽ നിന്നും കഴിക്കുന്ന ആഹാരത്തിനോട് വിരക്തിയായപ്പോൾ ആണ്  അയാൾ  സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ   അടുത്ത് ചെന്നത് ...
ഭക്ഷണത്തിന്    രുചിയുണ്ടോന്നും   മണമുണ്ടൊന്നും   ഡോക്ടർ    അയാളോട്   ചോദിച്ചു .....
നീണ്ട   പരിശോധനയ്ക്കു ശേഷം   ഡോക്ടർ     പറഞ്ഞു...
ഇത്    " കൊറോണ"    തന്നെ -
പുറത്തിറങ്ങിയപ്പോൾ   അയാൾക്ക്‌   ഒടുങ്ങാത്ത   സംശയം    ബാക്കി ...
അപ്പോൾ കഴിഞ്ഞ പത്തു വര്ഷമായിട്ട് തനിക്കു കൊറോണ ആയിരുന്നോ....??
അയാളുടെ    വിവാഹം    കഴിഞ്ഞിട്ട്   പത്തു   വര്ഷം  കഴിഞ്ഞിരുന്നു ...!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക