പ്രണയ ചിന്തകൾ (കാവ്യദാസ് ചേർത്തല)

Published on 20 June, 2022
പ്രണയ ചിന്തകൾ (കാവ്യദാസ് ചേർത്തല)

പ്രണയികളുടെ പറുദീസയിൽ ഇപ്പോൾ
പരിഭവങ്ങൾക്കു
ക്ഷാമമാണത്രേ.
പ്രണയിച്ചു കെട്ടിയവർ
ഈഗോക്കയറിൽ
കെട്ടിത്തൂങ്ങി
മരിക്കുന്നു ....
പ്രണയിച്ചിട്ടു കിട്ടാത്തവർ
വേദാന്തികളായി
കിംവദന്തികൾ കേട്ടു ചിരിക്കുന്നു.
പരിണയം പണത്തുലാസിൽ
തൂക്കുവോർ
നല്ല പാതിയെ കടിച്ചു കീറാൻ
കുടുംബക്കോടതിത്തിണ്ണയിൽ കുത്തിയിരിക്കുന്നു.
ആകയാൽ 
ഞാൻ നിങ്ങളോടു പറയുന്നു.
"പ്രണയിക്കാത്തവർ ഭാഗ്യവാന്മാർ / ഭാഗ്യവതികൾ
എന്തെന്നാൽ മന:സമാധാനം അവർക്കുള്ളതാകുന്നു. "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക