ദീപു അന്തിക്കാടിന്റെ ചിത്രത്തില്‍ ബിജു മേനോനും വില്ലനായി ഗുരു സോമസുന്ദരവും

ആശാ പണിക്കർ Published on 20 June, 2022
 ദീപു അന്തിക്കാടിന്റെ ചിത്രത്തില്‍ ബിജു മേനോനും വില്ലനായി ഗുരു സോമസുന്ദരവും


ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട്‌ സംവിധാനം ചെയ്യന്ന ചിത്രമാണ്‌ നാലാം മുറ. മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം ശക്തനായ മറ്റൊരു വില്ലനെ അവതരിപ്പിക്കുന്നു എന്നതാണ്‌ പ്രത്യേകത.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ദിവ്യപിള്ളയും ശാന്തിപ്രിയയുമാണ്‌ നായികമാരായി എത്തുന്നത്‌. ലക്കി സ്റ്റാര്‍ എന്ന ജയറാം ചിത്രത്തിലൂടെ സാമൂഹികമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രമേയം കൈകാര്യം ചെയ്‌തു കൊണ്ടാണ്‌ ദീപുവിന്റെ
സിനിമയിലേക്കുള്ള രംഗപ്രവേശം. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വരുമ്പോള്‍ തികഞ്ഞ തയ്യാറെടുപ്പുകളോടെയാണ്‌
അടുത്ത ചിത്രവുമായി എത്തുന്നത്‌. വൈകാരിക നിമിഷങ്ങളും അത്യന്തം ആകാംക്ഷയുണര്‍ത്തുന്ന സസ്‌പെന്‍സ്‌
ഡ്രാമയും ചേര്‍ത്തൊരുക്കിയതാണ്‌ സ്‌ക്രിപ്‌റ്റ്‌. ഹൈറേഞ്ചാണ്‌ പശ്ചാത്തലം. മലയാള സിനിമ ഇന്നേ വരെ
പരീക്ഷിക്കാത്ത ഒരു ട്രീറ്റ്‌മെന്റാണ്‌ ചിത്രത്തില്‍ ദീപു പരീക്ഷിക്കുന്നത്‌.
ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവരെ കൂടാതെ പ്രശാന്ത്‌ അലക്‌സാണ്ടര്‍, ദിവ്യ പിള്ള, ശാന്തിപ്രിയ,
ഷീലു എബ്രഹാം തുടങ്ങിയവരാണ്‌ താരനിരയിലുള്ള പ്രധാനപ്പെട്ടവര്‍. ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍
അഭിനയിക്കുന്നു.
അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യു.എഫ്‌.ഐ മോഷന്‍ പിക്‌ചേഴ്‌സും മൂവി ക്ഷേത്രയും ടെലിബ്രാന്‍ഡും
ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. കിഷോര്‍ വാര്യത്ത്‌, സുധീഷ്‌ പിള്ള, ഷിബു അന്തിക്കാട്‌ എന്നിവരാണ്‌ നിര്‌മ്മാതാക്കള്‍. സാബു അന്തിക്കാടാണ്‌ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍. ലോകനാഥനാണ്‌
ഛായാഗ്രഹണം. കല അപ്പുണ്ണി സാജന്‍, എഡിറ്റര്‍ സമീര്‍ മുഹമ്മദ്‌.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക