ഭാവനയും ഷറഫുദ്ദീനും ഒരുമിക്കുന്ന  'ന്റിക്കാക്കാക്കൊരു പ്രേമോണ്ടാര്‍ന്നു'

ആശാ പണിക്കർ Published on 20 June, 2022
ഭാവനയും ഷറഫുദ്ദീനും ഒരുമിക്കുന്ന  'ന്റിക്കാക്കാക്കൊരു പ്രേമോണ്ടാര്‍ന്നു'


ഒരിടവേളയ്‌ക്ക്‌ ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന &ൂൗീ;േ ന്റിക്കാക്കാര്‍ക്കൊരു പ്രേമോണ്ടാര്‍ന്നു' എന്ന
സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. അഞ്ചു വര്‍ഷത്തിന്‌ ശേഷമാണ്‌ നടി മലയാളത്തില്‍
അഭിനയിക്കുന്നത്‌. ഭാവനയും ഷറഫുദ്ദീനുമാണ്‌ കേന്ദ്ര കഥാപാത്രങ്ങള്‍. 2017ല്‍ റിലീസ്‌ ചെയ്‌ത ആദം
ജോണ്‍ ആണ്‌ ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം.
ബോണ്‍ഹോമി എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ നവാഗതനായ ആദില്‍ മയ്‌മാനാഥ്‌ അഷ്‌റഫാണ്‌ ഈ
ചിത്രം സംവിധാനം ചെയ്യുന്നത്‌. നിര്‌മ്മാണം റെനീഷ്‌ അബ്‌ദുള്‍ ഖാദര്‍. സഹോദരി സഹോദര
ബന്ധമാണ്‌ ചിത്രത്തിന്റെ പ്രമേയം. അശോകന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. തിരക്കഥയില്‍ പ്രവര്‍ത്തിക്കുന്ന വിവേക്‌ ഭരതനാണ്‌ സംഭാഷണവും ഒരുക്കിയിരിക്കുന്നത്‌.
വിനായ്‌ ശശികുമാറിന്റെ വരികള്‍ക്ക്‌ പോള്‍ മാത്യൂസ്‌, നിശാന്ത്‌ രാംടെക്കെ, ജോക്കര്‍ ബ്‌ളൂസ്‌ എന്നിവര്‍
സംഗീതം നല്‍കിയിരിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക