സ്ത്രീ : (കവിത, ശുഭ ബിജുകുമാർ)

Published on 20 June, 2022
 സ്ത്രീ : (കവിത, ശുഭ ബിജുകുമാർ)

ഭൂമിയാണ് അമ്മയാണ്
മകളാണ് ഭാര്യയാണ്‌
വിഭിന്നഭാവങ്ങളില
മൃതേത്തേകുന്നവൾ സ്ത്രീ.

മാതൃത്വത്താലാത്മാവിലറിവു
 നേടിയവളിവൾ അമ്മ.
ആദ്യത്തെ നറും പാലിനാൽ നിന്നിലെ
ഓരോ അംശത്തെയും
ശുദ്ധി ചെയ്തവളിവളമ്മ.
താരാട്ടു പാട്ടിൽ നിന്നെ
ഉറക്കിയവളിവൾ അമ്മ.
പതിവ്രതയായവൾ
തൻ കാന്തനു ജീവനും
ജീവിതവും പകുത്തവൾ ഭാര്യ.

സർവ്വസഹയെന്നു തിരസ്കരിച്ച
അപമാനത്തിന്റെ
തീഗോളങ്ങൾ വലിച്ചെറിയുമ്പോളോർക്കുക ഒരു തുള്ളി
കണ്ണീരിൻ ചൂടിൽ
സർവ്വതും ഭസ്മമായിടും
പാതിവ്രത്യത്താൽ...

 

 

 

Sunil Kumar 2022-06-23 01:44:50
👌👌👌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക