കുറുങ്കഥകൾ (ഗഫൂർ ആഡൂർ)

Published on 21 June, 2022
കുറുങ്കഥകൾ (ഗഫൂർ ആഡൂർ)

"ആനുകൂല്യം"  

ഫെയ്സ് ബുക്കില്‍ നിന്നും കണ്ണെടുത്ത് അവള്‍ എന്നെ നോക്കി പറഞ്ഞു : "വിധവകള്‍ക്കൊക്കെ ഇപ്പം എന്തോരം ആനുകൂല്ല്യങ്ങളാ ....? തൊഴിലെടുക്കാനും വീടു വെക്കാനും .......! . വീണ്ടുമൊരറ്റാക്ക് എന്‍റെ നെഞ്ചില്‍ തുരന്ന് കയറവേ ; ആനുകൂല്യങ്ങളിലേക്ക് അവള്‍ അതിവേഗം കണ്ണുകളയച്ചു .

"മേല്‍വിലാസം മറക്കാതെ" 

വൃദ്ധന്‍ വിറക്കുന്ന വിരലുകളില്‍ മുറുക്കെ പിടിച്ച പേന കൊണ്ട് ഇങ്ങനെ കുത്തിക്കുറിച്ചു : " എനിക്കിവിടെ സുഖമാണ് മോനെ.... അന്നത്തിനൊന്നും യാതൊരു മുടക്കവുമില്ല . ആരേയും പേടിക്കാതെ , ആര്‍ക്കുമൊരു പരാതിയുമില്ലാതെ എനിക്കിവിടെ കിടന്നുറങ്ങാം.

"മരണാനന്തര രാഷ്ട്രീയം "   
     
കെെക്കൂലിക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു അയാള്‍ . അയാളുടെ കുപ്പായത്തില്‍ കഠാരരാഷ്ട്രീയത്തിന്‍റെ കറ പുരണ്ടിരുന്നു .                      എന്നിട്ടും ...കരിങ്കൊടി കെട്ടിയ വടിക്കു ചുറ്റുമിരുന്ന് അവരെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു,            കറകളഞ്ഞ രാഷ്ട്രീയക്കാരനേയാണു നമുക്കു നഷ്ടമായത് എന്ന്  .                      ■

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക