സീരിയല്‍ നടിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 21 June, 2022
സീരിയല്‍ നടിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭുവനേശ്വര്‍: ഒഡിയ സീരിയല്‍ നടി രഷ്മിരേഖ ഒജ്ഹയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയിലാണ് നടിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന അനുമാനത്തിലാണ് എത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൂടുതല്‍ നിഗമനങ്ങളിലേക്ക് എത്താന്‍ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി. തന്റെ മരണത്തിന് ആരും കാരണക്കാരല്ല എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വഭാവികമരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അതേസമയം, മകളുടെ മരണത്തില്‍ ലിവ്-ഇന്‍ പാട്‌നര്‍ ആയ സന്തോഷ് പാട്രക്ക് പങ്കുള്ളതായി പിതാവ് ആരോപിച്ചു. ജഗ്ദിപൂര്‍സിംഗ്പൂര്‍ സ്വദേശിനിയാണ് രഷ്മിരേഖ. നിരവധി സീരിയലുകളില്‍ അഭിനയിച്ച രശ്മിരേഖയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക