മെഡിക്കല്‍ കോളജില്‍ നിന്ന് പെട്ടിയെടുത്ത് ഓടിയത് ഡിവൈഎഫ്‌ഐക്കാര്‍: വി.ഡി. സതീശന്‍

Published on 21 June, 2022
മെഡിക്കല്‍ കോളജില്‍ നിന്ന് പെട്ടിയെടുത്ത് ഓടിയത് ഡിവൈഎഫ്‌ഐക്കാര്‍: വി.ഡി. സതീശന്‍

കോഴിക്കോട് : ചില വ്യക്തികള്‍ ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോഗ്യ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. മൂന്ന് മണിക്കൂര്‍ കൊണ്ട് ആലുവയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച അവയവം എടുത്ത് വയ്ക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് കൊണ്ട് ഓടാന്‍ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും വി.ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

ഡോക്ടര്‍മാര്‍ ഈ അവയവം ഏറ്റുവാങ്ങി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തില്‍ ആരോഗ്യ വകുപ്പ് തകര്‍ന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സ്വന്തം വീട്ടിലെ കാര്യം സംസാരിക്കുന്നത് പോലെയാണ് സി.പി.എം കൈകാര്യം ചെയ്യുന്നത്. പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തെ പണമാണ് സി.പി.എമ്മുകാര്‍ തട്ടിയെടുത്തത്. പരാതി നല്‍കിയ ആളെയാണ് സി.പി.എം ശിക്ഷിച്ചത്. കുറ്റം ചെയ്തയാള്‍ ഇപ്പോഴും ജനപ്രതിനിധിയായി നടക്കുകയാണ്. തട്ടിപ്പ് പാര്‍ട്ടി അന്വേഷിച്ചാല്‍ പോര, പോലീസ് അന്വേഷിക്കണം. സി.പി.എമ്മിന്റെ രക്തസാക്ഷി ഫണ്ട് പിരിവുകളൊക്കെ ഇങ്ങനെയാണോയെന്നും സതീശന്‍ ചോദിച്ചു.

 

david 2022-06-22 13:20:38
അങ്ങനാ sathessan ശശി ആയി ...മീഡിയ പറയുന്നത് കേട്ട് സ്വപ്‍ന യുടെ കൂട പോയി ഓരോ ദവിസം മാറ്റി മാറ്റി പറ ഇജു അവസാനം ഷാർജ ഷെയ്ഖ് ഇന് കൈകൂലി കൊടത്തു എന്ന് പരേഖപോൾ sathesshantha കിളി പോയി ...പാവം അണികൾ കൊണ്ടി യ്ക്ക് അടി കൊണ്ട് റസ്റ്റ് ഇടുക്കേണ്ടി വന്നു ...ഹുസൻ പറ ഘു ...റസ്റ്റ് ഇടുക്കുകയാണ് എന്ന് ....അവസാനം ചെന്നിത്തല പറ ഘ പോലെ മീഡിയ പഠിപ്പിച്ചതാ ഞാൻ പറ ഘത് ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക