Image

പായൽ പന്തുകളുടെ രാജകുമാരി പ്രീത പ്രതാപ്‌ (വ്യക്തിപരിചയം: സന്ധ്യ എം)

Published on 21 June, 2022
 പായൽ പന്തുകളുടെ രാജകുമാരി പ്രീത പ്രതാപ്‌ (വ്യക്തിപരിചയം: സന്ധ്യ എം)

തിരുവനന്തപുരം ജില്ലയിലെ പനയറ എന്ന സ്ഥലത്ത് പച്ചപ്പണിയിച്ച് അതിസുന്ദരിയായി ഒരുക്കി നിർത്തിയിരിക്കുന്ന ഒരു വ്യത്യസ്ഥമായ വീടുണ്ട്.

വീടിനുചുറ്റും പല വർണ്ണങ്ങളിൽ പൂവിടുന്ന അനേകം  ചെടികളാൽ മനോഹരമായ ഒരു പൂന്തോട്ടം നിറഞ്ഞുത്തുള്ളിമ്പി നിൽക്കുന്നു.തിട്ടപ്പെടുത്താൻ കഴിയാത്ത വിധം  വിവിധ പൂക്കൾ നിറഞ്ഞു ഉല്ലസിച്ചു ആനന്ദിച്ചു നിൽക്കുന്നു.

വീടിനു പുറത്ത് മാത്രമല്ല അകത്തും വളയിട്ട കൈകളുടെ കരവിരുതുകൾ നിറഞ്ഞു നിൽക്കുന്നത് കാണാം.പല നിറങ്ങളിലെ  രീതിയിലെ കൗതുക കാഴ്ചകൾ .

ഈ കൗതുകം നിറഞ്ഞ വീടിന്റെ വടക്കുഭാഗത്തെ പുറത്തേക്കിറങ്ങുന്ന വാതിലിന്റെ പടിയിലിരുന്ന് ആ വീട്ടിലെ അമ്മയും മകളും സംസാരിക്കുകയാണ്.

"എടീ മോളെ ക്ഷേത്രത്തിലെ ഉത്സവത്തിന് എനിക്ക് ഓറഞ്ച് നിറത്തിലെ പട്ടുസാരി വാങ്ങണം ഇത്തവണത്തെ ഉത്സവത്തിന് അതുടുത്ത് ദേവിയെ തൊഴാൻ ഒരു മോഹം . "

"അമ്മയ്ക്ക് എപ്പോഴാണ് പുത്തൽ സാരിയുടുത്ത് ദേവിയെ തൊഴാൻ മോഹമില്ലാതേ " ചിരിയോടെ മകൾ അമ്മയുടെ മുഖത്തേക്ക് നോക്കി.

" ആ കാണുന്ന കനകാംബര പൂക്കളുടെ നിറമാണോ അമ്മ ഉദ്ദേശിച്ചത്. "

കൂട്ടത്തോടെ വളർന്നു പൂത്തുലഞ്ഞുനിൽക്കുന്ന കനകാംബര ചെടികൾക്കിടയിലെയ്ക്ക് മകൾ വിരൽചൂണ്ടി.
അവിടേക്ക് നോക്കിയതും അമ്മയ്ക്ക് വല്ലാത്ത അരിശം വന്നു.

"ഈ പെണ്ണ് വീടിനുചുറ്റും കാടുംപടപ്പും  നട്ടുവളർത്തി വീടിനകത്തോളം എത്തി ഇനി വീട് കാണാതാകുമോ ? ഉത്സവത്തിന് ഇതെല്ലാം പറിച്ച് ചെത്തി ഒരുക്കി വൃത്തിയാക്കിയില്ലെങ്കിൽ ആണ് നിന്നെ ഞാൻ ശരിയാക്കുന്നത്. പടിവരെ പായൽ നിറഞ്ഞു നിൽക്കുവാണ്. ഇവിടെ പതിവില്ലാത്ത  ഒരു കാഴ്ചയാണിത് കഷ്ടം തന്നെ"

മകൾക്ക് ചെടികൾ ഭയങ്കര ഇഷ്ടവും അത് അമിതമാകുന്നത്  അമ്മയ്ക്ക് എന്നും പരിഭവമാണ് .പരിപാലനം ഭയങ്കരമാണേ.

ചെറിയ പരിഭവം നടിച്ചു കൊണ്ട് മകൾ പറഞ്ഞു.

"അതിനെന്താ അമ്മേ നമുക്ക് ഒരാളെ വിളിച്ച് ഇതെല്ലാം ഒതുക്കി വൃത്തിയാക്കാം "

 അതും പറഞ്ഞ് അടുത്ത് കിടന്ന ഒരു തടിക്കഷ്ണം എടുത്ത് മകൾ പടിയിൽ നിറഞ്ഞു പറ്റി പിടിച്ചിരുന്ന പയൽ മെല്ലെ കുത്തിയിളക്കാൻ തുടങ്ങി.

"ആഹാ ഇതെന്തു വൃത്തികേടാ പെണ്ണെ നീ കാട്ടിക്കൂട്ടിയേ ആകേ മേനകെട്ടല്ലോ മുറ്റം. പടിയ്ക്ക് ചൊറിപിടിച്ച പോലെയായല്ലോ.ഇതു മുഴുവൻ ചുരണ്ടി കളഞ്ഞു തൂത്തു വൃത്തിയാക്കി അകത്തേക്ക് വന്നാൽ മതി നി വീടിനു പുറത്തും അകത്തും എല്ലാം കണ്ട പോച്ചകൾ കൊണ്ട് നാട്ടി വൃത്തികേടാക്കി ഇരിക്കുവാണ്"

അമ്മ നല്ല അരിശത്തിൽ പിറുപിറുത്തു  കൊണ്ട് അകത്തേക്ക് പോയി.

"അയ്യോ പെട്ടു ശരിയാ പടിക്ക് കരപ്പൻ പിടിച്ചതുപോലെ ഇനി ഇത് മുഴുവൻ ചുരണ്ടി തൂത്തു വൃത്തിയാക്കാതിരുന്നാൽ അമ്മ ശരിയാക്കും"

പണി തുടങ്ങി പടിയിലെ പായൽ മുഴുവൻ ചുരണ്ടിയെടുത്ത് ചൂലുകൊണ്ട് തൂത്തു കൂടി ദൂരേ കളയാൻ കൈകൊണ്ട് കോരിയെടുത്തപ്പോൾ അതൊന്ന് ഉരുട്ടി നോക്കാനൊരാശ .

മെല്ലെ അതൊന്നുരുട്ടിയെടുത്തു നോക്കിയപ്പോൾ മനോഹരമായൊരു പായൽ പന്ത് . അതിലും ചെറുതൊന്നുരുട്ടിയെടുത്ത് അതിൻമേൽ വച്ച് ചെവിയും കണ്ണും മൂക്കും ഒരുക്കി ഒട്ടിച്ചെടുത്തപ്പോൾ സുന്ദരനായൊരു പായൽ ബണ്ണി തയ്യാർ.

"ആഹാ കൊള്ളാലോ " പ്രീത അത്ഭുതപ്പെട്ടു.

അങ്ങനെ കേരളത്തിന്റെ സ്വന്തം പായൽ പന്തുകളുടെ രാജകുമാരി  പ്രീതാ പ്രതാപ് ജനഹൃദയങ്ങളിൽ ഉദ്ദിച്ചുയർന്നു.

ഒരുപാട് ഐഡികൾ പ്രീതയ്ക്കപ്പോൾ മനസ്സിൽ തോന്നി. ഇങ്ങനെ പല ഭാവങ്ങളിലെ ഉദ്യാനശില്പങ്ങൾ മെനഞ്ഞെടുക്കാമല്ലോ മണ്ണും പായലും കൊണ്ടെന്ന് പ്രീത ചിന്തിച്ചു.

ആ ചിന്തയുമായ് യുറ്റ്യൂബിൽ ഒന്നു വെറുതേ പരതി തന്റെ ഐഡികളുമായി ചേർന്നു നിൽക്കുന്ന കൊക്കഡാമ എന്ന ജപ്പാൻ തന്നതു ഗാർഡനിംഗ് രീതി ശ്രദ്ധയിൽപ്പെട്ടു

ഇതിനെ നമ്മുക്ക് പായൽ പന്തുകൾ എന്നു വിളിക്കാം. പ്രീത കൊക്കഡാമ അഥവാ മോസ് ബോളിന്റെ അടിസ്ഥാന പാഠങ്ങൾ എല്ലാം മനസ്സിലാക്കിയത് യുറ്റ്യൂബിന്റെ സഹായതോടെയായിരുന്നു. നല്ല ക്ഷമ മനോഭവവും ചെടികളോടുള്ള ഭയങ്കരമായ സ്നേഹവും കലാവിരുതും ചേർന്ന് അതി മനോഹരമായ കൊക്കഡാമകൾ പ്രീതയുടെ വീടിനകത്തളത്തിലും പുറത്തും നിറഞ്ഞു.

പച്ചപ്പാർന്ന പനയറ ഗ്രാമത്തിന്റെ മനോഹാരിത മുഴുവൻ മനസ്സിലാവാഹിച്ച ഒരു വീട്ടമ്മയായ പ്രീത പ്രതാപിന്റെ യാർത്ഥ കഥയാണ് ഞാൻ മുകളിൽ എഴുതിയത്.

അച്ഛൻ Adv ഭാസ്കരൻ ഉണ്ണിത്താൻ, അമ്മ വസുമതി അമ്മ, ഭർത്താവ് പ്രതാപൻ K. P ,മകൻ പ്രണവ് ,അനുജത്തി പ്രിയ എന്നിവർ അടങ്ങുന്നതാണ് പ്രീത പ്രതാപിന്റെ കുടുംബം

സുവോളജിയിലും മെഡിക്കൽ ലാമ്പ് ടെക്നോളജിയിലും ബിരുദധാരിയാണവർ. ഒരവസരത്തിൽ ജോലി വിട്ട് വീട്ടുകാര്യങ്ങളിൽ മുഴുകിയപ്പോഴാണ് ഒഴിവ് നേരങ്ങളിൽ ഗാർഡനിംഗിൽ താല്പരയായത്.

പ്രീത പ്രതാപ്

താൻ നേടിയെടുത്ത അറിവുകൾ താല്പര്യം ഉള്ളവർക്ക് പകർന്നു കൊടുക്കനായ് ധാരാളം ക്ലാസ്സുകൾ സൗജന്യമായ് കേരളത്തിൽ ഉടനീളം എടുക്കുന്നു. എല്ലാവർക്കും ഈ പായൽ പന്തുകൾ സ്വന്തം പൂന്തോട്ടത്തിലും ഒന്നു പരീക്ഷിക്കാവുന്നതാണ്. വിപണിയിൽ കൊക്കാമയ്ക്ക് നല്ല വില ലഭിക്കുന്നുണ്ട്. വാണിജ്യാടിസ്ഥനത്തിൽ വിട്ടമ്മമാർക്ക് ചെയ്യാവുന്നതാണ്.


നിർമ്മക്കാനാവശ്യമായ വസ്തുക്കൾ മണ്ണ് (ആവശ്യം എങ്കിൽ മാത്രം) ചകിരിചോർ, ചാണകപ്പൊടി, പായൽ  കട്ടിയുള്ള ചരട്  എന്നിവയാണ് . അധ്വാനവും ശ്രദ്ധയും കൊക്കാഡാമ നിർമ്മാണത്തിൽ
അത്യാവശ്യമാണ്.

സന്ധ്യ എം

കണ്ണിലുടക്കി കയ്യിലെടുക്കുന്ന എന്തും ഉദ്യാന കലയുടെ ഭാഗമാക്കും ഈ വീട്ടമ്മ.ഇതളടർന്ന് വാടി കൊഴിഞ്ഞുവീഴുന്ന പൂക്കളെ പശയും നിറങ്ങളും ഉപയോഗിച്ച് വീണ്ടും മനോഹരമായി പുഞ്ചിരിക്കുന്ന പൂക്കളായി പുനർജനിപ്പിക്കുന്നു പ്രീത. ചക്കമടലും പിസ്തയുടെ പുറം തോടും ഉള്ളിതൊലിയും ചക്കക്കുരു തൊലിയും ഈന്തപ്പഴക്കുരുവും കവുങ്ങിൻപാളയും എന്നു വേണ്ട പലതും ഉപയോഗിച്ച് സുന്ദരമായ ഉദ്യാനകാലാ രൂപങ്ങൾ വർണ്ണനകൾക്കപ്പുറം മനോഹരമായ് അണിയിച്ചൊരുക്കി എടുക്കുന്നു അവർ.
ടെറേറിയവും ഭംഗിയായ് നയന മനോഹാരമായ് ഉണ്ടാക്കി എടുക്കുന്നു.

ഇനിയും ധാരാളം ഉദ്യാനശില്പ്പങ്ങൾ ആകരവിരുതാൽ ഉടലെടുക്കാട്ടെ അഭിനന്ദനങ്ങൾ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക