നാഗചൈതന്യയും ശോഭിതയും പ്രണയത്തിലെന്ന വാര്‍ത്ത; നിങ്ങള്‍ സ്വന്തം കാര്യം നോക്കെന്ന് സാമന്ത

Published on 21 June, 2022
നാഗചൈതന്യയും ശോഭിതയും പ്രണയത്തിലെന്ന വാര്‍ത്ത; നിങ്ങള്‍ സ്വന്തം കാര്യം നോക്കെന്ന്  സാമന്ത

നാഗചൈതന്യയുംശോഭിതാ ധൂലിപാലയും പ്രണയത്തിലാണെന്ന വാര്‍ത്ത തെന്നിന്ത്യ മുഴുവന്‍ ചര്‍ച്ചയായിരുന്നു.
നാഗചൈതന്യ-ശോഭിത ഡേറ്റിംഗ് വാര്‍ത്ത വെറുമൊരു ഗോസിപ്പാണെന്നും ഇതിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നും പല സൂചനകളും ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഗോസിപ്പിന് പിന്നില്‍ നാഗചൈതന്യയുടെ മുന്‍ഭാര്യ സാമന്ത റൂത് പ്രഭുവിന്റെ പി ആര്‍ സ്ഥാപനമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയര്‍ന്നിരുന്നു. ഈ വിവാദങ്ങളോട് പ്രതികരിച്ചി രിക്കുകയാണ് സാമന്ത.

ഈ വാര്‍ത്തകളുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചവരോടൊക്കെ നിങ്ങള്‍ ഒന്ന് വളരൂ എന്നാണ് സാമന്ത പറയുന്നത്. മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ നിങ്ങള്‍ സ്വന്തം പണി നോക്ക് എന്നും സാമന്ത പറയുന്നു.

പുരുഷന്മാരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ഗോസിപ്പുകളുണ്ടാകുമ്ബോള്‍ ആളുകള്‍ അതിനോട് പ്രതികരിക്കുന്ന വ്യത്യസ്ത രീതികളേയും സാമന്ത പരിഹസിക്കുന്നുണ്ട്. സ്ത്രീകളെക്കുറിച്ച്‌ ഒരു ഗോസിപ്പ് വന്നാല്‍ അത് സത്യമാകാമെന്ന് ആളുകള്‍ കരുതും. എന്നാല്‍ പുരുഷന്മാരെക്കുറിച്ച്‌ ഗോസിപ്പ് വന്നാല്‍ അത് ഏതെങ്കിലും സ്ത്രീ കെട്ടിച്ചമച്ചതാണെന്നാകും ആളുകള്‍ കരുതുക. ഈ ചിന്താഗതിയില്‍ നിന്ന് കുറച്ചുകൂടി വളര്‍ച്ച പ്രാപിക്കണമെന്ന് സാമന്ത പറഞ്ഞു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക