ടൂറിസത്തിന്റെ പുത്തന്‍ സാധ്യതകളിലേക്ക് ലഡാക്കും. മനോഹരമായ പ്രകൃതിദൃശ്യങ്ങളും താഴ്വരകളും പുല്‍മേടുകളും പര്‍വതങ്ങളും തടാകങ്ങളും സുഖകരമായ കാലാവസ്ഥയും ലഡാക്കിലേക്ക് ലോകമെമ്ബാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഡാര്‍ക്ക് സ്കൈ റിസര്‍വ് ലഡാക്കില്‍ ഒരുങ്ങുകയാണ്. ആസ്ട്രോ-ടൂറിസത്തിലേക്ക് കൂടി കടക്കുവാനൊരുങ്ങുന്ന ലഡാക്ക് ഹോട്ട് ഡെസ്റ്റിനേഷനായി തുടരുമെന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ലഡാക്ക് യൂണിയന് ടെറിട്ടറി അഡ്മിനിസ്ട്രേഷന്, ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ച ത്രികക്ഷി കരാറില്‍ ഒപ്പിട്ടത്. ഇതനുസരിച്ച് ലഡാക്കിലെ ഹാന്‍ലെ ഗ്രാമത്തില്‍ ആയിരിക്കും ഡാര്‍ക്ക് സ്കൈ റിസര്‍വ് രൂപീകരിക്കുക.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഹാന്‍ലെ ഗ്രാമത്തെ ആസ്ട്രോ ടൂറിസത്തിലേക്ക് എത്തിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 14108 അടി ഉയരത്തിലാണ് ഹാന്‍ലെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ലഡാക്ക് ഗ്രാമം നക്ഷത്രനിരീക്ഷണത്തിനുള്ള ലോകമെമ്ബാടുമുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലങ്ങളില്‍ ഒന്നാണ്. ചാങ്താങ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണിത്.
മലിനീകരണത്തില്‍ നിന്നും ആകാശത്തെ സംരക്ഷിക്കുകയും ആസ്ട്രോ-ടൂറിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.