കടക്കെണിയിലേക്ക് പോകുന്ന അവസ്ഥ കേരളത്തിനില്ല: മന്ത്രി ബാലഗോപാല്‍

Published on 22 June, 2022
കടക്കെണിയിലേക്ക് പോകുന്ന അവസ്ഥ കേരളത്തിനില്ല: മന്ത്രി ബാലഗോപാല്‍

കണ്ണൂര്‍: കേരളം കടക്കെണിയിലല്ലെന്നും അത്തരത്തിലുളള പ്രചാരണം ശരിയല്ലെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 108 കോടിയാണ് സംസ്ഥാനത്തെ ട്രഷറികള്‍ക്ക് ആധുനിക സൗകര്യത്തോടു കൂടിയുളള കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ നീക്കിവച്ചത്.  ട്രഷറി നിക്ഷേപങ്ങള്‍ നമ്മുടെ സ്വത്താണ്. എന്നാല്‍ അതില്‍ ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. അത് അനുവദിച്ച് കൊടുക്കാന്‍ കേരളം തയാറല്ല.

എം.വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മുന്‍ മന്ത്രി പി.കെ.ശ്രീമതി,  മുന്‍ എംഎല്‍എ ടി.വി.രാജേഷ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിര്‍, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍, പഞ്ചായത്തംഗം ജസീര്‍ അഹമ്മദ്, കെ.പത്മനാഭന്‍, പി.വി.ബാബു രാജേന്ദ്രന്‍, പി.പി.കരുണാകരന്‍,സുഭാഷ്അയ്യേത്ത്, വി.മണികണ്ഠന്‍,എ.വി.പ്രഭാകരന്‍,കെ.പി.ഹൈമ എന്നിവര്‍ പ്രസംഗിച്ചു. രണ്ടര കോടി രൂപ ചെലവിലാണ്  സബ്ട്രഷറി കെട്ടിടം നിര്‍മിച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക