ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തിയേറ്ററുകളില്‍

Published on 22 June, 2022
ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തിയേറ്ററുകളില്‍

വിനുമോഹന്‍- ഭഗത് മാനുവല്‍ കൂട്ടുകെട്ടില്‍ നവാഗതനായ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഒരു പക്കാ നാടന്‍ പ്രേമത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി.

എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തീയേറ്ററുകളിലെത്തുന്നു. വിനു മോഹന്‍ ഭാര്യ വിദ്യാ മോഹന്‍ എന്നിവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ പ്രണയകഥപറയുന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, കെ.ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനു കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധുപ്രതാപ്, അഫ്‌സല്‍, ജ്യോത്സന, അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ തുടങ്ങിയവര്‍ പാടിയിരിക്കുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക