ദില്‍ഷ സമ്മതം പറഞ്ഞാല്‍ ഞാനും സന്തോഷിക്കും, പക്ഷെ നിര്‍ബന്ധിക്കില്ല, തീരുമാനം അവളുടേതാണ്; റോബിന്‍

Published on 22 June, 2022
ദില്‍ഷ സമ്മതം പറഞ്ഞാല്‍ ഞാനും സന്തോഷിക്കും, പക്ഷെ  നിര്‍ബന്ധിക്കില്ല, തീരുമാനം അവളുടേതാണ്; റോബിന്‍

ബി​ഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാര്‍ഥിയായി പങ്കെടുത്ത് കേരളത്തിലെമ്ബാടും ആരാധകരെ ഉണ്ടാക്കിയ താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍.

ബി​ഗ് ബോസിലേക്ക് വരും മുമ്ബ് റോബിന്‍‌ ഒരു സോഷ്യല്‍മീ‍ഡിയ താരമാണ്.

പ്രൊഫഷന്‍ കൊണ്ട് ഡോക്ടറാണെങ്കിലും റോബിന്‍ മോട്ടിവേഷണല്‍ ക്ലാസുകളെല്ലാം എടുക്കുകയും ചെറിയ അറിവുകള്‍ പകരുന്ന വീഡിയോകള്‍ പങ്കുവെക്കുകയും ചെയ്ത് അരലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ സമ്ബാദിച്ചിരുന്നു. ഡോ. മച്ചാന്‍ എന്ന പേരിലാണ് സോഷ്യല്‍മീഡിയയില്‍ റോബിന്‍ ശ്രദ്ധനേടിയത്.

ബി​ഗ് ബോസില്‍ വന്ന ശേഷം റോബിന്‍ വളരെ വേ​ഗത്തിലാണ് ആരാധകരെ സമ്ബാദിച്ചത്. റോബിന്‍ ടൈറ്റില്‍ വിന്നറാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്ബോഴാണ് അപ്രതീക്ഷിതമായി പുറത്തായത്. റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ വീട്ടില്‍ പുറത്താക്കിയത്.

എല്ലാവരും നാലാം സീസണ്‍ റോബിന്റേതാണ് എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ​ഗെയിമിലൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റോബിന് കഴിഞ്ഞിരുന്നില്ല. വൈല്‍ഡ് കാര്‍ഡായി വീട്ടിലേക്ക് വന്ന റിയാസ് തുടക്കം മുതല്‍ ലക്ഷ്യം വെച്ചിരുന്നത് റോബിനെയായിരുന്നു.

പുറത്ത് പിആറിനെ ഏല്‍പ്പിച്ചിട്ട് വീട്ടില്‍ വന്ന് ഷോ കാണിക്കുകയാണ് റോബിനെന്നാണ് റിയാസ് പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം. എഴുപത് ദിവസത്തോട് സീസണ്‍ ഫോര്‍ അടുത്തപ്പോഴാണ് റോബിന്‍ പുറത്താക്കപ്പെട്ടത്. റോബിന്‍ പോയതിന് പിന്നാലെ ജാസ്മിനും ഷോയില്‍ നിന്നും പുറത്ത് പോയിരുന്നു.

റോബിനെ ബി​ഗ് ബോസ് തിരികെ കൊണ്ടുവരുമെന്ന സംശയം വന്നപ്പോഴാണ് ജാസ്മിന്‍‌ സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയത്. റോബിന്‍ വീട്ടില്‍ ഏറ്റവും കൂടുതല്‍ കമ്ബനി ദില്‍ഷയും ബ്ലെസ്ലിയുമായിട്ടായിരുന്നു.

ദില്‍ഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിന്‍ പലപ്പോഴായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ദില്‍ഷ ആ പ്രണയം സ്വീകരിച്ചിട്ടില്ല.

റോബിനെപ്പോലെ തന്നെ ബ്ലെസ്ലിയും ദില്‍ഷയോട് പ്രണയം പറഞ്ഞിരുന്നു. പക്ഷെ ബ്ലെസ്ലിക്ക് തന്നെക്കാള്‍ പ്രായം കുറവാണ് എന്നതിനാല്‍ ദില്‍ഷ പ്രണയം നിരസിച്ചു. റോബിന്‍ പോയപ്പോള്‍ വീട്ടില്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടത് ദില്‍ഷയായിരുന്നു.

റോബിന്‍ പുറത്താകാന്‍ കാരണക്കാരായ ജാസ്മിനോടും റിയാസിനോടും പിന്നീട് പകരം വീട്ടുകയും ചെയ്തിരുന്നു ദില്‍ഷ. റോബിന്‍ പോയതില്‍ ദില്‍ഷയ്ക്ക് ഇപ്പോഴും സങ്കടമുണ്ട്. അതെ കുറിച്ച്‌ പലപ്പോഴായി ദില്‍ഷ പറയുകയും ചെയ്തിരുന്നു.

അടുത്തിടെ നടന്ന സ്പോണ്‍സേര്‍ഡ് ടാസ്ക്കിനിടെയും ദില്‍ഷ സംസാരിച്ചത് റോബിനെ കുറിച്ചാണ്. അതേസമയം ദില്‍‌ഷ പുറത്ത് വന്ന് റോബിന്റെ പ്രണയം സ്വീകരിച്ച്‌ ഇരുവരും വിവാഹിതരാകുന്നത് പ്രതീക്ഷിച്ചാണ് ദില്‍റോബ് ഫാന്‍സ് കഴിയുന്നത്. ‍

ദില്‍ഷ സമ്മതം പറഞ്ഞാല്‍ ഞാനും സന്തോഷിക്കും

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ദില്‍ഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് റോബിന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

'ദില്‍ഷ സമ്മതം പറഞ്ഞാല്‍ താനും സന്തോഷിക്കുമെന്നും പക്ഷെ തീരുമാനം അവളുടേതാണ് നിര്‍ബന്ധിക്കില്ലെന്നുമാണ് റോബിന്‍ പറഞ്ഞത്. ദില്‍ഷ ഇപ്പോള്‍ ഷോയിലാണ് ഉള്ളത്. ഞങ്ങള്‍ ഇപ്പോള്‍ ബെസ്റ്റ് ഫ്രണ്ട്സ് എന്ന രീതിയിലാണ്. രണ്ടുപേരും പ്രായപൂര്‍ത്തിയായവരാണ്.'

'ഷോയല്‍ വെച്ച്‌ അല്ല ഇത്തരം കാര്യങ്ങള്‍ പറയേണ്ടതും തീരുമാനിക്കേണ്ടതും. ഇനി ഒരു ആഴ്ച കൂടി മാത്രമെയുള്ളൂ. അതുകഴിഞ്ഞ് അവള്‍ പുറത്ത് വരും. ശേഷം ഞങ്ങള്‍ രണ്ടുപേരും സംസാരിക്കും. ലൈഫിന്റെ കാര്യമല്ലേ?. അവള്‍ക്ക് സമ്മതമാണെങ്കില്‍‌ വിവാഹം കഴിക്കും.'

തീരുമാനം അവളുടേതാണ്, അവളുടെ തീരുമാനത്തിനാണ് പ്രാധാന്യം. അതെല്ലം പരി​ഗണിച്ചാലെ പറ്റൂ. വിവാഹം വേണ്ടെന്ന് പറയുകയാണെങ്കില്‍ അതിനും സമ്മതാണ്.'

'മുന്നോട്ട് പോകാമെന്നാണ് പറയുന്നതെങ്കില്‍ കുറച്ച്‌ കൂടി സന്തോഷം വരും' റോബിന്‍ പറയുന്നു. റോബിന്‍ പുറത്തായതോടെ റോബിന് വേണ്ടി വീട്ടില്‍ സംസാരിക്കുകയും മത്സരിക്കുകയും ചെയ്യുന്ന ദില്‍ഷയ്ക്ക് റോബിന്‍ ഫാന്‍സിന്റെ പിന്തുണ ലഭിക്കുന്നുണ്ട്.

                                                                                              courtesy: filmibeat

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക