Image

രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കാനുള്ള തിരുമാനത്തില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി

Published on 22 June, 2022
രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കാനുള്ള തിരുമാനത്തില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി

മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പിന്തുണക്കാനുള്ള സി പിഎം തിരുമാനത്തിനെതിരെ ബംഗാള്‍ സി പി എമ്മില്‍ കടുത്ത എതിര്‍പ്പ്.

ബംഗാളില്‍ സി പി എമ്മിന്റെ പ്രധാന എതിരാളിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.  ആ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായിരുന്ന യശ്വന്ത് സിന്‍ഹയെ പിന്തുണക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ വലിയ എതിര്‍പ്പാണ് സി പി എം ബംഗാള്‍ ഘടകത്തിനുളളത്.

ബംഗാളില്‍ നിന്നുള്ള ഏക പാര്‍ലമെന്റ് അംഗമായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ സംഭവത്തില്‍ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി. വളരെ തിടുക്കത്തല്‍ ആണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത്.

എല്ലാ പ്രതിപക്ഷ കക്ഷികളും തമ്മില്‍ ഐക്യം വേണമെന്ന ആഗ്രഹം ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടെന്നത് സത്യമാണ്. പക്ഷെ യശ്വന്ത് സിന്‍ഹയെ തെരഞ്ഞെടുത്തത് തെറ്റായി പോയി.’, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.

‘അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് തൊട്ട് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക