Image

മലയാള മഹാസഭ (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 23 June, 2022
മലയാള മഹാസഭ (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

കേരളസഭയില്‍
കേമന്‍മാര്‍ ചിലര്‍
ബാഡ്ജും തൂക്കി
ബഡായി പറഞ്ഞുനടന്നു.

പേയവര്‍ പോയവര്‍
വീണ്ടുംപോയി
ഒരു മാമാങ്കത്തിനു
പോകുംപോലെ!

ഉണ്ടും,തിന്നും
വെള്ളമടിച്ചും
ജാഢയില്‍ വിലസി
വീരന്മാരവര്‍!

വീണ്ടുംകണ്ടു
ഗീര്‍വ്വാണടിച്ചു
വമ്പമരെ ചുംബിച്ചെരു
ഫോട്ടൊകാച്ചി!

കേരളസഭയില്‍
മുറവിളികേട്ടു
കെറെയില്‍
നീട്ടണമിവിടെവരേക്കും!

പ്ലെയിന്‍ടിക്കറ്റു
കുറക്കണമെന്നും,
ഇരട്ട സിറ്റിസണേ-
കണമെന്നും!

നോര്‍ക്കായുടെ
നേര്‍ക്കാഴ്ച്ചയുടെ
നേരിയ മങ്ങല്‍
നീക്കണമെന്നും!

ഉത്തരമൊന്നും
ഉരിയാടാതെ
വമ്പമ്മാര് തടിതപ്പി
പൊടിതട്ടിയെറിഞ്ഞു

അണ്ടികളഞ്ഞ
അണ്ണാനെപോലെ
പോയവരെല്ലാം
തിരികെപോന്നു!

പൊതുജനമെല്ലാം
ഞെട്ടിവിറച്ചു
കേരളസഭയുടെ
വിറയല്‍കേട്ട്!

കാശുമുടക്കാന്‍
ഒരുവനുമില്ല
സൂത്രത്തില്‍ ഒരു
പൂശല്‍പൂശാനല്ലാതെ!

കോടികള്‍
കടമായെന്നൊരു കൂട്ടര്‍
കോരള ജനതയെ
പറ്റിച്‌നൂന്നൊരു കൂട്ടര്‍!

ഇതുകൊണ്ടൊന്നും
മതിയാകാതെ
പരസ്പരമവരു
ചെളിവാരിയെറിഞ്ഞു!

Join WhatsApp News
Paul D Panakal 2022-06-23 18:16:20
രസിച്ചു ഇളമതയുടെ തനതായ ശൈലിയിലെ ആക്ഷേപ ഹാസ്യ കവിത. കാര്യത്തിൽ ഗൗരവഗര്ഭവും. സാമൂഹിക നേതാക്കളെന്നും സമൂഹ പ്രതിനിധികളെന്നും അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ രസകരമായി അവതരിപ്പിക്കുന്നു ഈ കവിത. നേതാക്കന്മാർ ഇതു വായിച്ചെങ്കിൽ, നിഷ്ഫലമാണെങ്കിലും, എന്നാശിക്കുന്നു. ഇളമതയ്ക്കു അഭിനന്ദനം.
JOHN ELAMATHAIL 2022-06-23 21:33:46
Thank you Mr.Paul Panackal!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക