Image

ഗ്യാസ് വില കുതിച്ചുയരുന്നു-മൂന്നു മാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി നല്‍കണമെന്ന് ബൈഡന്‍

പി പി ചെറിയാന്‍ Published on 23 June, 2022
ഗ്യാസ് വില കുതിച്ചുയരുന്നു-മൂന്നു മാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി നല്‍കണമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ഗ്യാസ് വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് അടുത്ത മൂന്നു മാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബൈഡന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചു.

ബുധനാഴ്ചയാണ് ബൈഡന്‍ സെപ്റ്റംബര്‍ വരെ ഫെഡറള്‍ ടാക്‌സ് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടത്.
ഗ്യാസൊലിന് ഗ്യാലന് 18 സെന്റും, ഡീസലിന് 24 സെന്റുമാണ് ഫെഡറല്‍ ടാക്‌സ് ഈടാക്കുന്നത്.

സംസ്ഥാന ടാക്‌സും, ഓയില്‍ കമ്പനികളുടെ ടാക്‌സും ഇതോടൊപ്പം ഒഴിവാക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്യാസ് വില കൂടിയതിന് റഷ്യന്‍ ഉക്രെയ്ന്‍ യുദ്ധത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും, സംസ്ഥാനങ്ങള്‍ക്കും ഓയില്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ കുറവു അനുഭവപ്പെട്ടിട്ടും, ഗ്യാസിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനെയും ബൈഡന്‍ വിമര്‍ശിച്ചു.

ഒരു ഗ്യാലന്‍ ഗ്യാസിന് നാഷ്ണല്‍ ആവരേജ് 5 ഡോളറാണ്. ഈ വര്‍ഷാരംഭത്തിനു മുമ്പ് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി ഗ്യാസ് വില 4.14 ഡോളറായിരുന്നു. 2008 ജൂലായ് മാസമാണ് ഇത്രയും ഉയര്‍ന്ന ഗ്യാസ് വില രേഖപ്പെടുത്തിയത്.

ഗ്യാസ് വില ഉയരുന്നതു നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ബൈഡന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേര്‍ന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Join WhatsApp News
Boby Varghese 2022-06-23 12:59:44
After raising gas price from $1.95 to $5.1, Biden is proposing a gas tax holiday. Gas tax is 18 cents. Please do not insult our intelligence, Mr. President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക