പഴശ്ശിരാജയില്‍ കനിഹയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് സംയുക്താ വര്‍മ്മ

ജോബിന്‍സ്‌ Published on 23 June, 2022
പഴശ്ശിരാജയില്‍ കനിഹയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് സംയുക്താ വര്‍മ്മ

2009ല്‍ പുറത്തുവന്ന ഹരിഹരന്‍-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചരിത്ര ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായികാ വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന്  സംയുക്ത വര്‍മ്മ. പക്ഷെ ആ റോള്‍ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

ഏറെ നാളുകള്‍ക്ക് ശേഷം ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും മനസ്സ് തുറക്കുന്നത്. 'അന്ന് മകന്‍ വളരെ ചെറുതായിരുന്നു, ആ സമയത്ത് ഞാന്‍ എന്റെ മദര്‍ഹുഡ് ആസ്വദിക്കുകയായിരുന്നു.

അന്നങ്ങനെ അഭിനയിക്കാന്‍ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോള്‍ ചെയ്യാതെ ഇരുന്നത്'; സംയുക്ത പറയുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോഴും സജീവമാണ് താരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക