മങ്കിപോക്സ് മഹാമാരി ആയെന്നു ആഗോള സംഘടന

Published on 23 June, 2022
മങ്കിപോക്സ് മഹാമാരി ആയെന്നു ആഗോള സംഘടനമങ്കിപോക്സ് അഥവാ കുരങ്ങു പനി മഹാമാരിയായെന്നു വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് (ഡബ്ലിയു എച് എൻ) പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞന്മാരുടെയും പൗര പ്രവർത്തകരുടെയും ആഗോള ഗ്രൂപ്പാണിത്. 

42 രാജ്യങ്ങളിലായി 3,417 പേരെ രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ അത് 58 രാജ്യങ്ങളിൽ എത്തിയെന്നും വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കയാണെന്നും അവർ വാദിക്കുന്നു. 

വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ യോഗം ചേരാനിരിക്കെയാണ് ഈ പ്രഖ്യാപനം.  

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക