Image

പ്ര​ധാ​ന​മ​ന്ത്രി മോ​ദി വീ​ണ്ടും യു​എ​ഇ​യി​ലേ​ക്ക്

Published on 23 June, 2022
പ്ര​ധാ​ന​മ​ന്ത്രി മോ​ദി വീ​ണ്ടും യു​എ​ഇ​യി​ലേ​ക്ക്
ദു​ബാ​യ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ണ്‍ 28ന് ​യു​എ​ഇ സ​ന്ദ​ര്‍​ശി​ക്കും. ജ​ര്‍​മ​നി​യി​ല്‍ ന​ട​ക്കു​ന്ന ജി 7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷമായിരിക്കും അദ്ദേഹം യു​എ​ഇ​യി​ലെ​ത്തു​ന്നതെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
 
യു​എ​ഇ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ മോ​ദി അ​നു​ശോ​ച​നം അ​ര്‍​പ്പി​ക്കും. അ​തി​നൊ​പ്പം പു​തി​യ പ്ര​സി ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യും. ജൂ​ണ്‍ 28ന് ​ത​ന്നെ മോ​ദി യു​എ​ഇ​യി​ല്‍ നി​ന്ന് മ​ട​ങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക