Image

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 വിക്ഷേപണം വിജയം

Published on 23 June, 2022
ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 വിക്ഷേപണം വിജയം

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭിച്ചു.

ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നായിരുന്നു വിക്ഷേപണം.

ഫ്രഞ്ച് ബഹിരാകാശ കമ്ബനിയായ അരിയാന സ്പേസാണ് വിക്ഷേപണം നടത്തിയത്. അരിയാന്‍ സ്പേസ് വിക്ഷേപിച്ച 25ആം ഉപഗ്രഹമാണിത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.20നായിരുന്നു വിക്ഷേപണം.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാര്‍ ദൗത്യമായിരുന്നു ഇത്.ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മിച്ച ഉപഗ്രഹം ടാറ്റ പ്ലേയുടെ ഡിടിഎച്ച്‌ സേവനങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കും ഈ  ഉപയോഗിക്കുക.  ഉപഗ്രഹത്തിന് നാല് ടണ്‍ ഭാരമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക