മഹാരാഷ്ട്ര; വിമതരെ രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം

Published on 23 June, 2022
മഹാരാഷ്ട്ര; വിമതരെ രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം

 

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന വിമതരെ രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം സാമ്ന.

ഏക്നാഥ് ഷിന്‍ഡെയ്ക്കും വിമത എംഎല്‍എമാര്‍ക്കുമെതിരെയാണ് വിമര്‍ശനം.

സിബിഐയെയും ഇഡിയെയും ഭയന്ന് ഇവര്‍ ഒളിച്ചോടിയെന്നും വിമര്‍ശനമുണ്ട് . ശിവസേനയുടെ സീറ്റില്‍ ജയിച്ചവര്‍ ഇപ്പോള്‍ ബിജെപിയോടൊപ്പമെന്ന് ലേഖനം ആരോപിക്കുന്നു.

അതേസമയം, കോണ്‍ഗ്രസുമായും എന്‍സിപിയുമായുമുള്ള സഖ്യം ശിവസേന അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിന്‍ഡെ. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക