Image

വാക്ക് കിട്ടാതെ തപ്പിയ ബൈഡൻ പരിഹാസ പാത്രമായി 

Published on 23 June, 2022
വാക്ക് കിട്ടാതെ തപ്പിയ ബൈഡൻ പരിഹാസ പാത്രമായി 



ജോ ബൈഡനു വീണ്ടും നാവു പിഴച്ചു. ജനപ്രീതിയിൽ ഏറെ താഴെ നിൽക്കുന്ന 79 കാരൻ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും പരിഹാസ പാത്രമായി. 

"അമേരിക്കയെ ഒരൊറ്റ വാക്കിൽ നിർവചിക്കാം" എന്നു പറഞ്ഞ പ്രസിഡന്റ് ആ വാക്ക് പറയാൻ ശ്രമിക്കുമ്പോൾ കുഴങ്ങുന്നതാണ് വിഡിയോയിൽ കാണുന്നത്. വൈറ്റ് ഹൗസ് ലോണിൽ അദ്ദേഹത്തിന്റെ സമീപം വൈസ് പ്രസിഡന്റ് കമല ഹാരിസ് നില്പുണ്ട്. 

ബൈഡനു നാവു പിഴയ്ക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഒരിക്കൽ ഹാരിസിനെ പ്രഥമ വനിത എന്നു വിശേഷിപ്പിച്ചത് ഏറെ പരിഹാസം വിളിച്ചു വരുത്തി.

പിന്തുണ കുറവ് 

ബൈഡൻ ചെന്ന ജോലിയിൽ തൃപ്തിയുണ്ടെന്നു 42% ആളുകൾ മാത്രമേ പറയുന്നുള്ളൂ എന്ന് ന്യൂസ് നേഷൻ-ഡി ഡി എച് ക്യൂ വോട്ടെടുപ്പിൽ കാണുന്നു. 58% അസംതൃപ്തരാണ്. കഴിഞ്ഞ മാസത്തെ നിലയിൽ തന്നെ നില്കുന്നു ജനാഭിപ്രായം. 

സാമ്പത്തികമായി മോശപ്പെട്ട നിലയിൽ എത്തിയെന്നു 53% പേർ പറയുന്നു. കുത്തനെയുള്ള വിലക്കയറ്റമാണ് 90% ആളുകളെയും വിഷമിപ്പിക്കുന്ന പ്രശ്നം. 

 നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ബൈഡന്റെ ഡെമോക്രറ്റിക് പാർട്ടിക്ക് ഇത് വലിയ പ്രശ്നമാവും. അഞ്ചു സീറ്റ് പിടിക്കാൻ കഴിഞ്ഞാൽ റിപ്പബ്ലിക്കൻ പാർട്ടി ഹൗസ് തിരിച്ചു പിടിക്കും. സെനറ്റിൽ അവർക്കു ഭൂരിപക്ഷത്തിനു ഒരൊറ്റ സീറ്റ് മതി. 

 

Join WhatsApp News
Boby Varghese 2022-06-23 14:27:47
Our President tried to define America in one word, but failed. May I help you Mr. President ? You can define todays America in one word, which is HELL.
Anthappan 2022-06-23 15:23:34
When you are in Hell Make a tunnel, And escape from there That is the way brother. The bad work man blames the tools And that is the way of fools. Get out of the comfort Zone, And find a job in Amazon.
കൽക്കി 2022-06-23 16:54:12
അന്തപ്പൻ കലക്കി
Amocracy/Amocrazy 2022-06-23 19:48:04
Amocracy = A country that is interested in silly things while hiding domestic terrorism by a rich few especially if the sitting president is a republican. It can also be called Amocrazy -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക