Image

സ്വപ്‌നയുടെ ആരോപണങ്ങളില്‍ കഴമ്പില്ല ; പിന്നില്‍ പി.സി. ജോര്‍ജെന്ന് സരിത 

ജോബിന്‍സ്‌ Published on 23 June, 2022
സ്വപ്‌നയുടെ ആരോപണങ്ങളില്‍ കഴമ്പില്ല ; പിന്നില്‍ പി.സി. ജോര്‍ജെന്ന് സരിത 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് എതിരെയുള്ള ഗൂഢാലോചനക്കേസില്‍ സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കി. സ്വപ്നയുടെ ആരോപണങ്ങളില്‍ കഴമ്പില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ പിസി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ലെന്നും സരിത പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മുന്നില്‍ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.

ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായി ഗൂഢാലോചന നടന്നത്. പി.സി ജോര്‍ജ്ജ്, സരിത്ത് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. പി സി ജോര്‍ജിന് പിന്നില്‍ തിമിംഗലങ്ങളുണ്ട്. തന്നെ എന്തിനാണ് കേസിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്. കേസില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘമുണ്ടെന്നും അവര്‍ ആരോപിച്ചു.

ഗൂഢാലോചന നടത്താനായി അവര്‍ തന്നെയും വിളിച്ചിരുന്നു. ക്രൈം നന്ദകുമാറിന്റെ ഓഫിസില്‍ കാണാമെന്ന് പറഞ്ഞതുകൊണ്ട് താന്‍ പോയിരുന്നില്ല. അയാളുടെ മുമ്പത്തെ വാര്‍ത്തകളുടെയും മറ്റും അഭിപ്രായത്തിലാണ് പോകാതിരുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന സംബന്ധിച്ച് തനിക്ക് വ്യക്തതയുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് കൊണ്ട മാത്രമാണ് ഈ കേസിന് പിന്നാലെ പോയത്. സ്വപ്ന സംസാരിക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണെന്നും സരിത വ്യക്തമാക്കി.

Join WhatsApp News
Vayanakkari 2022-06-24 01:09:55
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധയായി പ്രഖ്യാപിക്കുന്ന സരിത നായർ! ഇവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തി ഉമ്മൻ ചാണ്ടി ആയതുകൊണ്ടു മാത്രമാണ്. തിരുവന്തപുരത്ത് എ കെ ജി സെന്ററിനു മുൻപാകെ ഒരു കപ്പേള ഈ വിശുദ്ധയുടെ നാമത്തിൽ പിണറായി ഉടനെ സ്ഥാപിക്കുന്നതാണ്! വിശുദ്ധ സരിതാ ദേവീ പിണറായിയെ സർവ്വ ആരോപണങ്ങളിൽ നിന്നും രക്ഷിക്കേണമേ! സഖാക്കൾക്ക് ഉപകാര സ്മരണയ്ക്ക് മെഴുകുതിരി കത്തിക്കാനുള്ള അവസരം നൽകുന്നതാണ്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക