Image

യാഷ് ഷാജിയ്ക്ക് നവയുഗം ബാലവേദി യാത്രയയപ്പ് നല്‍കി.

Published on 23 June, 2022
 യാഷ് ഷാജിയ്ക്ക് നവയുഗം ബാലവേദി യാത്രയയപ്പ് നല്‍കി.

ദമ്മാം: ഉപരിപഠനാര്‍ത്ഥം നാട്ടിലേയ്ക്ക്  മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ബാലവേദി സെക്രട്ടറി യാഷ് ഷാജിയ്ക്ക് ബാലവേദി കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നല്‍കി.

ദമ്മാമില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച്, ബാലവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അഭിരാമി മണിക്കുട്ടന്‍   ബാലവേദിയുടെ ഉപഹാരം യാഷ് ഷാജിക്ക് കൈമാറി.
 
ചടങ്ങില്‍ നവയുഗം നേതാക്കളായ പദ്മനാഭന്‍ മണിക്കുട്ടന്‍, അനീഷ കലാം, ഷഫീക്ക്, സുറുമി നസീം എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: അഭിരാമി ബാലവേദിയുടെ ഉപഹാരം യാഷ് ഷാജിക്ക്  കൈമാറുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക