നശ്വരം  (കവിത: സാബിത് അഹ്‌മദ്‌  മണ്ണാർക്കാട്)

Published on 23 June, 2022
നശ്വരം  (കവിത: സാബിത് അഹ്‌മദ്‌  മണ്ണാർക്കാട്)

ഘടികാരത്തിലെ സൂചിയിൽ 
ജീവിതം അളക്കപ്പെട്ടവരല്ലേ 
മനുഷ്യർ.
നോക്കൂ,  
ആ സൂചികളെത്ര അശക്തരാണ്.
എന്നിട്ടും, 

ആകാശം മുട്ടേ 
കോൺഗ്രീറ്റ് പ്രതീക്ഷകളിൽ 
തെരുവുതെണ്ടിയായ 
ചിന്തകളുമായി, 

ചീഞ്ഞുനാറുന്ന 
പകപോക്കലുകളുടെ 
ഭാണ്ഡക്കെട്ടുകളേയും പേറി, 

ചീഞ്ചലമൊഴുകുന്ന
അടിപിടികളുടെ
മുറിപ്പാടുകളേയും ചൊറിഞ്ഞ്, 

മനുഷ്യൻ, 
സമയം തള്ളിക്കളയുന്നു.
സൂചി, 
അവനേയും തള്ളിക്കളയുന്നു.
എത്ര നിസ്സാരമായിട്ട് !
_______________________

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക