Image

മലയാളി വൈദികന്‍ ജര്‍മനിയില്‍ മുങ്ങി മരിച്ച സംഭവം; സഹയാത്രികനെ രക്ഷിക്കാനിടെ അപകടം

Published on 23 June, 2022
മലയാളി വൈദികന്‍ ജര്‍മനിയില്‍ മുങ്ങി മരിച്ച സംഭവം; സഹയാത്രികനെ രക്ഷിക്കാനിടെ അപകടം

ബര്‍ലിന്‍: ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ തടാകത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ മുങ്ങി മരിച്ചു. ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്‌സ്) ആലുവ സെന്റ് ജോസഫ്‌സ് പ്രവിന്‍സ് അംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ (ഡൊമിനിക്-41) ആണു മരിച്ചത്. 

ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള മൂര്‍ണര്‍ തടാകത്തില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ വെള്ളത്തില്‍ വീണു. ഇയാളെ രക്ഷപെടുത്തി ബോട്ടില്‍ കയറ്റിയ ഫാ. ബിനു വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. റെസ്‌ക്യു സേന നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബുധനാഴ്ച വൈകിട്ടു 4.30ഓടെയാണു മൃതദേഹം കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മ്യൂണിക്കിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  കഴിയുന്നതും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു സിഎസ്ടി സഭാധികൃതര്‍. സംസ്‌കാരം പിന്നീട് മൂക്കന്നൂര്‍ ബേസില്‍ ഭവനില്‍ നടക്കും. 

കോതമംഗലം രൂപതാംഗമായ ഫാ.ബിനു കഴിഞ്ഞ 10 വര്‍ഷമായി ജര്‍മനിയിലെ റേഗന്‍സ്ബര്‍ഗ് രൂപതയിലാണ്  സേവനമനുഷ്ഠിക്കുന്നത്. കോതമംഗലം  പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സെലിന്‍, മേരി, ബെന്നി, ബിജു, ബിന്ദു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക