നാട്ടിലെ സ്വത്ത് വിൽപ്പന: പഴയ വിധി പ്രചരിപ്പിച്ച് കൺഫ്യുഷൻ ഉണ്ടാക്കുന്നു  

Published on 23 June, 2022
നാട്ടിലെ സ്വത്ത് വിൽപ്പന: പഴയ വിധി പ്രചരിപ്പിച്ച് കൺഫ്യുഷൻ ഉണ്ടാക്കുന്നു  

സുപ്രീം കോടതിയുടെ ഒന്നര വർഷം മുൻപത്തെ ഒരു വിധി വാട്ട്സ് ആപ്പിലൂടെ  പുതിയ കാര്യമാണെന്ന രീതിയിൽ  പ്രചരിക്കുകയും ജനങ്ങൾക്ക് കൺഫ്യുഷൻ ഉണ്ടാക്കുകയും ചെയ്യുന്നു.

വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക്  ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുകയോ  കൈമാറ്റം ചെയ്യുകയോ വേണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമെന്ന്   സുപ്രീം കോടതി  കഴിഞ്ഞ വര്ഷം ആദ്യം വിധിച്ചിരുന്നു. 

വിധി  വന്ന ശേഷം കഴിഞ്ഞ വര്ഷം മാർച്ചിൽ കേന്ദ്ര സർക്കാരും ഡിസംബറിൽ റിസർവ് ബാങ്കും  പുറപ്പെടുവിച്ച ഉത്തരവിൽ   ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിൽ  സ്വത്ത് വാങ്ങാനോ വില്കാനോ റിസർവ് ബാങ്കിന്റെ മുൻകൂട്ടിയിട്ടുള്ള അനുമതി ആവശ്യമില്ലെന്നു വ്യക്തമാക്കിയിരുന്നു.

പല കാര്യങ്ങള്‍ക്കും ഒ.സി.ഐ. കാര്‍ഡുകാരെ വിദേശി ആയി കാണുമെന്ന്   ഉത്തരവില്‍ പറയുമ്പോഴും സ്വത്ത് കാര്യത്തില്‍ ക്രുത്യമായ വിവരം പറയുന്നുണ്ട്.

സ്ഥാവര വസ്തുക്കള്‍ (റിയല്‍ എസ്റ്റേട് തുടങ്ങിയവ) വാങ്ങാനും വില്ക്കാനും നോണ്‍ റെസിഡന്റ് ഇന്ത്യക്കാർക്കുള്ള  അവകാശം  ഒ.സി.ഐ. കാര്‍ഡുകാര്‍ക്കും ഉണ്ടാകും. എന്നാല്‍ ക്രുഷി ഭൂമി, ഫാം ഹൗസ്, തോട്ടം എന്നിവ വാങ്ങാന്‍ പാടില്ല.

നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് വിദേശത്തു  താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. അവര്‍ക്കുള്ള അവകാശം   സ്ഥിരമായ (സ്ഥാവര-ഫ്‌ലാറ്റ്, കെട്ടിടം തുടങ്ങിയവ) സ്വത്തിനു ലഭിക്കും. ഓഹരി തുടങ്ങിയവ വാങ്ങുന്നതിനു  റിസര്‍വ് ബാങ്കിന്റെ ചട്ടമാണ്  ബാധകമാകുക. 

 ഓ.സി.ഐ. കാർഡുള്ളവർക്കാണ് അനുമതി ആവശ്യമില്ലാത്തത്. വിദേശി (അതായത് ഓ.സി.ഐ കാർഡ് 
 എടുക്കാത്തവർ) ആണെങ്കിൽ എങ്ങനെ പരിഗണിക്കുമെന്ന് വ്യക്തമല്ല. 

സുപ്രീം കോടതി  1973 -ലെ ഫോറിൻ  എക്സ്ചേഞ്ച്  ആക്ട് പ്രകാരമാണ്  വിധി  പുറപ്പെടുവിച്ചത്. ഇതനുസരിച്ചു   വിദേശികൾ ഇന്ത്യയിൽ വീടും സ്ഥലവും (റിയൽ എസ്റ്റേറ്റ്) വാങ്ങുകയോ കൈമാറ്റം  നടത്തുകയോ ചെയ്യും മുൻപ് റിസർവ് ബാങ്കിന്റെ  അനുവാദം വാങ്ങണം.   ഫോറിൻ എക്സ്ചേഞ്ച്  ആക്ട് 1998 -ൽ പൊളിച്ചെഴുതിയിരുന്നു.

റിസർവ് ബാങ്കിന്റെ ഉത്തരവില്ലാതെ വിൽക്കലും  നേരത്തെ വിക്കലും  വാങ്ങലും ഒക്കെ നടന്നിട്ടുണ്ടെങ്കിൽ അത് ഇനി കുത്തിപ്പൊക്കെണ്ടതില്ല എന്നും ഉത്തരവിൽ പറഞ്ഞു. ജസ്റ്റീസ് എ.എം. ഖാൻവിലക്കർ, ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

ബാംഗളൂരിൽ 12000 ചതുരശ്ര അടിയുള്ള സ്വത്ത് കൈമാറിയത് സംബന്ധിച്ചായിരുന്നു കേസ്. ചാൾസ് റയിട്ട് എന്ന വിദേശി അത് വിക്രം മൽഹോത്ര എന്നൊരാൾക്ക്  സമ്മാനമായി നൽകി. അതിനു അനുമതിയൊന്നും വാങ്ങിയില്ല.

ഇത് കീഴ്‌ക്കോടതിയും ഹൈകോടതിയും ശരിവച്ചുവെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല.

വിദേശികൾക്ക് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് സംവിധാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് FERA സെക്ഷൻ 31 ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ വ്യക്തമാക്കിയിരുന്നതാണ്. ആ നിയമത്തെ പരിപൂർണ്ണമായി നടപ്പാക്കാൻ ശ്രദ്ധ ചെലുത്തിയ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ കോടതി പരാമർശിച്ചു.

ഓ.സി.ഐ. കാർഡുകാർക്ക്  സ്വത്ത്  വാങ്ങാനും വിൽക്കാനും തടസമില്ല: ഉത്തരവ് കാണുക: https://emalayalee.com/vartha/232284

റിസർവ് ബാങ്കിന്റെ ഉത്തരവ് 


Clarification on Acquisition/Transfer of Immovable Property in India by Overseas Citizen of India (OCIs)
A large number of queries have been received at various Offices of the Reserve Bank, based on newspaper reports on a Supreme Court Judgement, on whether prior approval of RBI is required for acquisition/transfer of immovable property in India by as Overseas Citizen of India OCIs.

It is hereby clarified that the concerned Supreme Court Judgement dated February 26, 2021 in Civil Appeal 9546 of 2010 was related to provisions of FERA, 1973, which has been repealed under Section 49 of FEMA, 1999. At present, NRIs/OCIs are governed by provisions of FEMA 1999 and do not require prior approval of RBI for acquisition and transfer of immovable property in India, other than agricultural land/ farm house/ plantation property, as per the terms and conditions laid down in Chapter IX of the Foreign Exchange Management (Non-debt Instruments) Rules, 2019, dated October 17, 2019 (as amended from time to time), issued under Section 46 of FEMA 1999.

(Yogesh Dayal)      
Chief General Manager

Press Release: 2021-2022/1439

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക