അക്ഷയ്‌ കുമാര്‍ നായകനാകുന്ന രക്ഷാ ബന്ധന്‍: ട്രെയിലര്‍ പുറത്തിറങ്ങി

Published on 23 June, 2022
 അക്ഷയ്‌ കുമാര്‍ നായകനാകുന്ന രക്ഷാ ബന്ധന്‍: ട്രെയിലര്‍ പുറത്തിറങ്ങി


അക്ഷയ്‌ കുമാറിനെ നായകനാക്കി ആര്‍.എല്‍ റായ്‌ സംവിധാനം ചെയ്യുന്ന രക്ഷാ ബന്ധന്‍ ട്രെയിലര്‍ പുറത്തിറങ്ങി.
കോമഡി-ഡ്രാമ വിഭാഗത്തിലിറങ്ങുന്ന സിനിമ സഹോദര സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്നു. നാല്‌
സഹോദരിമാരുടെ സഹോദരനായിട്ടാണ്‌ അക്ഷയ്‌ കുമാര്‍ എത്തുന്നത്‌. അവരുടെ വിവാഹ ശേഷം മാത്രമേ
ബാല്യകാല സഖിയുമായുള്ള തന്റെ വിവാഹം നടത്തുകയുള്ളൂ എന്നു തീരുമാനിച്ചയാളാണ്‌. ഇവരുടെ
ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ്‌ ചിത്രം പറയുന്നത്‌.
ഭൂമി പട്‌നേകര്‍ ആണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌. തനു വെഡ്‌സ്‌ മനു, സീറോതുടങ്ങിയചിത്രങ്ങളുടെ സംവിധായകനാണ്‌ ആനന്ദ്‌ എല്‍.റായ്‌. ചിത്രത്തിന്റെ പ്രമേയം തന്നെ ഏറെ
ആകര്‍ഷിച്ചെന്നും സിനിമാ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ്‌ ഇതെന്നും അക്ഷയ
കുമാര്‍ സിനിമയുടെ പ്രഖ്യാപന സമയത്ത്‌ പറഞ്ഞിരുന്നു.
സംവിധായകനും അക്ഷയ്‌ കുമാറിന്റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.
ആഗസ്റ്റ്‌ 11ന്‌ ചിത്രം തിയേറ്ററുകളിലെത്തും. അമീര്‍ഖാന്റെ ലാല്‍ സിങ്‌ ഛദ്ദയും ഇതേ ദിവസമാണ്‌
തിയേറ്ററുകളിലെത്തുന്നത്‌. ആനന്ദ്‌ എല്‍.റായിയുടെ മുന്‍ ചിത്രം അത്രംഗി രേയിലും അക്ഷയ്‌ കുമാര്‍
അഭിനയിച്ചിരുന്നു. ധനുഷും സാറാ അലിഖാനുമായിരുന്നു ഇതിലെ കഥാപാത്രങ്ങള്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക