നാഗചൈതന്യയും നടി ശോഭിത ധൂലിപാലിയയും പ്രണയ വാര്‍ത്ത: ശക്തമായി പ്രതികരിച്ച്‌ സമാന്ത

Published on 23 June, 2022
നാഗചൈതന്യയും നടി ശോഭിത ധൂലിപാലിയയും പ്രണയ വാര്‍ത്ത: ശക്തമായി പ്രതികരിച്ച്‌ സമാന്ത


മുന്‍ഭര്‍ത്താവിനെതിരേ ഗോസിപ്പ്‌ ഉണ്ടാക്കലല്ല തന്റെ പണിയെന്ന്‌ സാമന്ത.  പെണ്‍കുട്ടിക്കെതിരേ ഗോസിപ്പ്‌ വന്നാല്‍
അത്‌ സത്യം. ആണ്‍കുട്ടിക്കെതിരേ ഗോസിപ്പ്‌ വന്നാല്‍ അത്‌ പെണ്‍കുട്ടി ഉണ്ടാക്കിയത്‌.കുറച്ചു കൂടി പക്വത ആകൂ.''
എന്നാണ്‌ സമാന്ത വിഷയത്തില്‍ പ്രതികരിച്ചത്‌.


തെലുങ്ക്‌ നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലിയയും പ്രണയത്തിലാണെന്ന്‌ തെലുങ്ക്‌
മാധ്യമങ്ങളില്‍ വാര്‌ത്ത വന്നിരുന്നു. നടന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മുന്‍ ഭാര്യ സമാന്തയുടെ പി.ആര്‍ വര്‌ക്കാണ്‌
ഇതിന്റെ പിന്നിലെന്നും വാര്‌ത്തകള്‍ വന്നിരുന്നു. ഇതിനെതിരേയാണ്‌ ട്വിറ്ററിലൂടെ സമാന്ത കടുത്ത ഭാഷയില്‍
മറുപടി പറഞ്ഞത്‌. 

പെണ്‍കുട്ടിക്കെതിരേ ഗോസിപ്പ്‌ വന്നാല്‍ അത്‌ സത്യം. ആണ്‍കുട്ടിക്കെതിരേ ഗോസിപ്പ്‌ വന്നാല്‍
അത്‌ പെണ്‍കുട്ടി ഉണ്ടാക്കിയത്‌. ആദ്യം കുറച്ചു കൂടി പക്വത ആകൂ. നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും
നോക്കൂ '' എന്നാണ്‌ സമാന്ത വിഷയത്തില്‍ പ്രതികരിച്ചത്‌.
2017 ഒക്‌ടോബറിലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്‌.

നാല്‌ വര്‍ഷത്തെ
ദാമ്പത്യ ജീവിതത്തിനു ശേഷം 2021 ഒക്‌ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. പിങ്ക്‌ വില്ല എന്ന ബിടൗണ്‍
മാധ്യമത്തിലാണ്‌ തെലുങ്ക്‌ നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലിയയും പ്രണയത്തിലാണെന്ന്‌
വാര്‍ത്ത ആദ്യം വന്നത്‌. ജൂബിലി ഹില്‍സിലെ നാഗചൈതന്യയുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന
വീട്ടില്‍ ശോഭിത എത്തിയെന്നും മണിക്കൂറുകള്‍ക്ക്‌ ശേഷം ഇരുവരും ഒരു കാറില്‍ മടങ്ങിയെന്നുമായിരുന്നു
വാര്‍ത്ത. മെയ്‌ 31ല്‍ നടന്ന ശോഭിതയുടെ പിറന്നാള്‍ ആഘോഷത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നാഗചേതന്യും
ഉണ്ടായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക