'പ്രിയന്‍ ഓട്ടത്തിലാണ്' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

Published on 23 June, 2022
'പ്രിയന്‍ ഓട്ടത്തിലാണ്' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

അഭയകുമാര്‍ കെ & അനില്‍ കുര്യന്‍ എന്നിവര്‍ രചിച്ച്‌ ആന്റണി സോണി സംവിധാനം ചെയ്‌ത 2022 ലെ മലയാളം ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്.

WOW സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് നിര്‍മ്മാണം. ചിത്രം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകന്‍ ലിജിന്‍ ബാംബിനോയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക