ടോണ്‍സില്‍ ശസ്ത്രക്രിയക്കിടെ മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്സി കോറിയക്ക് ദാരുണാന്ത്യം

Published on 23 June, 2022
ടോണ്‍സില്‍ ശസ്ത്രക്രിയക്കിടെ മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്സി കോറിയക്ക്  ദാരുണാന്ത്യം

 

ബ്രസിലിയ: ടോണ്‍സില്‍ ശസ്ത്രക്രിയക്കിടെ മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായി മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്സി കോറിയക്ക് ദാരുണാന്ത്യം. 27 വയസ്സായിരുന്നു.

മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി കോറിയ 2018ലാണ് മിസ് ബ്രസീല്‍ പട്ടം ചൂടിയത്. രണ്ട് മാസമായി ഇവര്‍ കോമയിലായിരുന്നു. ഇതിനിടെയാണ് ടോണ്‍സല്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടക്കുന്നത്.

ബ്രസീലിലെ അറ്റ്ലാന്റിക് തീരത്തുള്ള മകേയ് എന്ന നഗരത്തിലാണ് ഗ്ലെയ്സിയുടെ ജനനം. അടുത്തുള്ള ബ്യൂട്ടി പാര്‍ലറില്‍ ചെറുപ്പം മുതല്‍ തന്നെ മാനിക്യൂറിസ്റ്റ് ആയി ജോലി ചെയ്തു .

കൗമാര പ്രായത്തില്‍ ഫാഷന്‍ ഷോകളില്‍ സജീവമായിരുന്ന ഗ്ലെയ്സി മിസ് ബ്രസീല്‍ എന്ന ടൈറ്റില്‍ സ്ഥാനത്തേക്കെത്തിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള ചുവടുവെപ്പിലൂടെയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക