ലീല മാരേട്ടിനു പിന്നിൽ ഉറച്ച് നിൽക്കുമെന്ന് ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടെറൻസൻ  തോമസ്

Published on 25 June, 2022
ലീല മാരേട്ടിനു പിന്നിൽ ഉറച്ച് നിൽക്കുമെന്ന് ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടെറൻസൻ  തോമസ്

ന്യു യോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ടിനു പിന്നിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അടിയുറച്ച് നിൽക്കുന്നതായി അസോസിയേഷൻ മുൻ പ്രസിഡന്റും ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയുമായ ടെറൻസൻ  തോമസ് വ്യക്തമാക്കി.

ഫൊക്കാന 2006 ൽ പിളർന്നപ്പോൾ ഏതാനും നേതാക്കൾ തന്റെ വീട്ടിൽ ഇരുന്നാണ് സംഘടനക്കൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്. അതിൽ ഒരാൾ ലീലാ മാരേട്ട് ആയിരുന്നു. തുടര്ന്ന്  നടന്ന രണ്ട് കൺവൻഷനുകൾ വിജയകരമാക്കുന്നതിനു സാമ്പത്തികം കണ്ടെത്തിയത് ലീല മാരേട്ടിന്റെ സാമർഥ്യം ഒന്ന് കൊണ്ട് മാത്രമാണ്.ഭൂതകാലത്തെ  മറന്നാൽ ഒരു സംഘടനയും നിലനിൽക്കില്ല. സേവന ചരിത്രമുള്ള നേതാക്കളെ അവഗണിക്കുന്നത് ശരിയുമല്ല. നേത്രുതാല്പര്യവുമായി വരുന്നവർക്ക് സംഘടനയിൽ പ്രവർത്തിച്ച് അടുത്ത തവണ ആ സ്ഥാനത്തേക്ക് വരാവുന്നതേയുള്ളു. തിരക്ക് പിടിക്കുന്നതിന്റെ ഉദ്ദേശം  മനസിലാകുന്നില്ല.

സമവായത്തിന്റെയും ഒത്തുതീർപ്പിന്റെയും പാതയിൽ സംഘടന മുന്നേറണമെന്നാണ് ബഹുഭൂരിപക്ഷം അംഗങ്ങളും ആഗ്രഹിക്കുനന്ത്. ഒരു അട്ടിമറി പോലെ പെട്ടെന്ന് വന്ന ഏറ്റെടുക്കാവുന്ന ഒന്നല്ല സംഘടനാ നേതൃത്വം.

ഈ സാഹചര്യത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു തീരുമാനമെടുത്ത്  അനാവശ്യമായ വാശിയും മത്സരവും ഒഴിവാക്കണം.   പെട്ടെന്നൊരാളെ കാണുമ്പോൾ നിലപാട് മാറ്റുന്ന പാരമ്പര്യം ഫൊക്കാനയിലെ ബഹുഭൂരിപക്ഷത്തിനുമില്ല-ടെറൻസൻ  വ്യക്തമാക്കി.

Enough 2022-06-25 18:28:47
Tired of this propaganda and photos; give the readers a break, E-malayalee!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക