Image

സംഘടനാ ഇലക്ഷനും ചില ചിതറിയ ചിന്തകളും (ഫിലിപ്പ് ചെറിയാൻ)

Published on 27 June, 2022
സംഘടനാ ഇലക്ഷനും ചില ചിതറിയ ചിന്തകളും (ഫിലിപ്പ് ചെറിയാൻ)

അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, കുമിൾ (കൂൺ) ഉണ്ടാകുന്നത് മഴയും അതിനോടൊപ്പം ഇടിവെട്ടും ഉണ്ടാകുമ്പോൾ  ആണെന്ന്. എന്റെ ചെറുപ്രായത്തിൽ - ഇപ്പോഴും- തോന്നാറുണ്ട് അത് ശരിയാണെന്ന്.  മഴക്കാലത്തല്ലേ അത് മുളക്കുന്നത്.  ചിലപ്പോൾ അതുകൊണ്ടാകാം. ശാസ്ത്രീയമായി അത് ശരിയല്ലെന്ന് പിന്നീട് കണ്ടു.  

ഞാൻ പറഞ്ഞു വരുന്നത് ഫോമയുടെ ചില പുതിയ സ്ഥാനമാനങ്ങളെ പറ്റി. ഇലക്ഷൻ സമയം വരുമ്പോൾ കൂണുകൾ മുളക്കും. അത് പോലെയല്ലേ കൺവൻഷനു വേണ്ടി റീജിയണൽ കോർഡിനേറ്റര്മാർ  എന്ന രീതിയിലുള്ള തസ്തികകൾ?. 12 റീജിയൻ ആണുള്ളതെങ്കിൽ, 12 റീജിയണൽ വൈസ് പ്രസിഡന്റ്മാർ ഉണ്ട്. കഴിഞ്ഞ വര്ഷം കടുത്ത മത്സരത്തിൽ, മത്സരിച്ചു ജയിച്ചുവന്ന  അവരുടെ പദവികൾ,  ഈ കൺവെൻഷനിൽ  വെറും  നോക്ക് കുത്തിയാകാൻ  ഇത് കാരണമാകില്ലേ?  ഓരോ റീജിയനുകളിൽ നിന്നും ഓരോ കോർഡിനേറ്റർമാർ. ഇതുവരെ കിക്ക്‌ ഓഫും മറ്റും നടത്തിയിരുന്ന റീജിയണൽ വൈസ് പ്രസിഡന്റുമാരുടെ ഭാരിച്ച ജോലി അല്പം കുറഞ്ഞിട്ടുണ്ടാകാം. പക്ഷെ കൺവെൻഷൻ വരുമ്പോൾ, വേദിയിൽ ഭാരവാഹികൾ അണിനിരക്കുമ്പോൾ, തിരഞ്ഞെടുക്കപ്പെട്ട റീജിയണൽ വൈസ് പ്രസിഡന്റുമാരുടെ സ്ഥാനം എവിടെ? വേദിയിൽ സ്ഥലം ഇല്ലാ എങ്കിൽ, അവർക്കൊക്കെ വേണ്ടി  ഒരു നന്ദി വാക്കിൽ ഒതുക്കാം.

എന്റെ റീജിയണലിൽ നിന്നും മത്സരിച്ച സ്ഥാനാർഥികൾക്ക്  തുല്യ വോട്ടുകൾ  വന്നു. ആറു മാസം വരെ ആരു  ജയിച്ചുവെന്ന് ഒരു തീരുമാനം ഇല്ലാതെ  നീണ്ടുപോയി. പ്രശ്നം  തീർന്നപ്പോൾ,  ഉണ്ടാക്കി വെച്ച ചില ബന്ധങ്ങൾ, അതും എന്നെന്നേക്കുമായി തീർക്കേണ്ടിവന്നു. അത് നഷ്ട ബന്ധങ്ങളുടെ ഓർമയായി അവിടെ കിടക്കട്ടെ!

തിരിഞ്ഞു നോക്കുമ്പോൾ,  ചിലപ്പോൾ  നഷ്ടപെട്ട ചില ബന്ധങ്ങൾ എനിക്കൊരു പാഠമായി ഞാൻ കരുതുന്നു, അല്ലെങ്കിൽ അവരിൽ നിന്നും വിട്ടു നില്കുന്നത്  ലാഭമായി എന്ന്  കരുതുന്നു.

ഇന്നൊരു ഫോൺ കാൾ. ഫോമാ സ്ഥാനാർത്ഥിയാണ്. ചോദ്യം ഞാൻ മറ്റൊരു ഗ്രൂപ്പിന്റെ ചാരൻ ആണോ എന്ന്. ഒരു മുഖം മാത്രമേ എനിക്കുള്ളു. പ്രായം ഏറിയതിനാൽ അല്പ സ്വല്പം കഷണ്ടി ബാധിച്ചു എന്നുള്ളത് മറച്ചു വെക്കുന്നില്ല. വിഗ്ഗിൽ  താല്പര്യം ഇല്ല. ചില്ലറ നര മറക്കാൻ വല്ലപ്പോഴും ഒരു ടച്ചിങ്.

ആരോടും, ഒന്നിനോടും ഇതുവരെ ഫോമയിൽ ഇരു കടപ്പാട് ഞാൻ വലിച്ചു വെച്ചിട്ടില്ല. രാജു ചാമത്തിൽ മത്സരിച്ചപ്പോൾ, ഞാൻ ഒരു ഇൻഡിപെൻഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. ഇലക്ഷന്റെ തലേനാൾ മീറ്റ് ദി കാന്റിഡേറ്റിൽ, പങ്കെടുക്കാൻ ചെന്നപ്പോൾ പലരും പറഞ്ഞു ഞാൻ അറിയുന്നു, ഞാൻ അറിയാതെ, ഞാൻ പിൻ മാറിയെന്ന്. അന്ന് ഇലക്ഷൻ കമ്മീഷനാറായിരുന്ന അനിയൻ ജോർജ് എന്റെ നിർദ്ദേശ പ്രകാരം ഞാൻ  സ്ഥാനാർത്ഥിയായി ഉണ്ടെന്നറിയിച്ചിരുന്നു.  26 വോട്ടു പിടിച്ച ഞാൻ പരാജപ്പെടുന്നു. എന്റെ സാന്നിധ്യം  ജയപരാജയങ്ങളിൽ ഞാൻ അറിയിച്ചു.  ആരൊക്കെ എനിക്ക് വോട്ടു ചെയ്തു എന്ന് നന്നായറിയാം. അവരെ ഒരിക്കലും ഞാൻ മറക്കില്ല. പാരവെച്ചവർ ഇലക്ഷനിൽ അടുത്ത പ്രാവശ്യവും വന്നു. വിജയ പരാജയങ്ങളുടെ വ്യത്യാസം ഏവർക്കും നന്നായറിയാം. പോലീസ് ഓഫീസർ ആയിരുന്ന അച്ചായൻ നല്ല വിദ്യാഭ്യാസം  തന്നു തന്നാണ്  എന്നെ ഇങ്ങോട്ടു  വിട്ടത്. ഇവിടെനിന്നും നേടി പിന്നീടും ഡിഗ്രികൾ. അത് കൊണ്ട് പറയട്ടെ, വെടികാരന്റെ കോഴിയല്ല ഞാൻ.

എന്റെ അനിയൻ റോയ് ചെങ്ങന്നൂർ പലപ്പോഴും പലർക്കുവേണ്ടിയും, മത്സര രംഗത്തുനിന്നും മാറിക്കൊടുത്തു. അപ്പോഴൊക്കെ പല മോഹന വാഗ്‌ദാനങ്ങളും  കൊടുത്തിരുന്നു. ഇതുവരെയും ഒരു സ്ഥാനവും കിട്ടിയിട്ടുണ്ടെന്നും ഞാൻ കരുതുന്നില്ല.

അതുകൊണ്ടു തന്നെ ഒരു കടപ്പാടും ഒരു വ്യക്തികളോടും ഇല്ല. ഈ ഇലക്ഷനിലും ജയപരാജയങ്ങളിൽ ഞാൻ എന്റെ സാന്നിധ്യം  തെളിയിക്കും. എനിക്ക് എന്റെ മേച്ചിൽ സ്ഥലങ്ങൾ ഉണ്ടാകും. അതിൽ ഞാൻ സംതൃപ്തനാണ്. ഞാൻ മത്സരിച്ചാലും ഞാൻ ജയിക്കില്ല.

സ്ഥാനാര്ഥികളായാലും മറ്റുള്ളവരായാലും ബ്രെയിൻ വാഷ് ചെയ്യാൻ നോക്കേണ്ട. അതൊക്കെ കുറെ കണ്ടു, ഇനിയും ഇതൊക്കെ കൊണ്ട് വന്നിട്ട് യാതൊരു കാര്യവുമില്ല.  പലർക്ക് വേണ്ടിയും, വർക്ക്‌ ചെയ്തതിലുള്ള ആൾകാർ, അവർ ഇന്ന് മത്സരിക്കുമ്പോൾ,  ചേരിതിരിയുമ്പോൾ ആത്മാര്ഥതക്കു എന്ത് ബന്ധം.

ഇപ്പോൾ സ്ഥാനാർത്ഥികളുടെ ഫോൺ കോളുകളുടെ ബഹളം.  എല്ലാ ഫോൺ കോളുകളും സെപ്റ്റംബർ ആദ്യ ആഴ്ച വരെ മാത്രം. ഇലെക്ഷൻ കഴിഞ്ഞാൽ പരാജപെട്ടവർ വിളിക്കേണ്ടതില്ലല്ലോ? ജയിച്ചവർ നമ്മൾ വിളിച്ചാൽ ഫോൺ എടുക്കില്ല. ചിലപ്പോൾ സ്ഥാനമാനങ്ങൾ ചോദിക്കുമോ എന്ന് ചിന്തിച്ചിട്ടാകാം. ഏതോ സിനിമ പാട്ടിന്റെ അവസാന ലൈൻ പോലെ, " കഥ ഇതു തുടർന്ന് വരും ".  ഇലക്ഷൻ വരുമ്പോൾ, രാഷ്ട്രീയ ആചാര്യന്മാരും, ചാണക്യന്മാരും സുലഭം. അവരവർ അവരുടെ കരുക്കൾ നീക്കട്ടെ!  

തൃശൂർ പൂരത്തിനു ആനയില്ലെങ്കിലോ? അതുപോലെ തന്നെ നെറ്റിപ്പട്ടം കെട്ടി നാട്ടിൽ നിന്നും ഫോമ കൺവെൻഷനിലേക്കു സ്രാവുകളെ ആനയിക്കണം. ഉന്നതർ  ആകുമ്പോൾ,  ഫസ്റ്റ് ക്ലാസ് ടിക്കറ്റ് തന്നെ കൊടുക്കേണ്ടി വരും. അതുകൊണ്ടു എന്ത് നേടാൻ, അല്ലെങ്കിൽ എന്ത് നേടാം? കുറെ ചിത്രങ്ങളിൽ അവരൊക്കെ കാണും.

കേരളത്തിൽ  കക്ഷി രാഷ്ര്ട്രയത്തിൽ, എത്രയോ ചെറുപ്പക്കാർ അവരുടെ ജീവൻ വെടിഞ്ഞു. എന്തിനു വേണ്ടി? കക്ഷി വർഗീയ മതം നോക്കാതെ, അവരുടെ കുടുംബത്തിന് വേണ്ടി, ഉന്നതരെ കൊണ്ട് വരുന്ന  തുക  കൊടുത്തു കൂടെ? അവർക്കൊരു ഉപകാരം ആകുന്നു എങ്കിൽ ആകട്ടെ?

എന്റെ സുഹൃത്തുക്കളിൽ കൂടുതലും സ്ത്രീകൾ തന്നെ. സ്ത്രീകളെ  മാനിക്കണം. സിനിമയിലെ  'അമ്മ എന്ന സംഘടനയിൽ കഴിഞ്ഞ ദിവസം നടന്ന മീറ്റിങ് നാമെല്ലാം കണ്ടല്ലോ? ബാലസംഗ കേസുകളിൽ, കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന വ്യക്തിയെ, വിധി വരും വരെ, ഒരു കാരണവശാലും പങ്കെടുപ്പിച്ചു കൂടാ. ഇതുപോലെ ഉള്ള വ്യക്തികളെ വീരപരിവേഷം കൊടുത്തു സ്വീകരിക്കുന്നതും നാം കണ്ടു. മറ്റാർക്കും ചെയ്യാൻ പറ്റാത്തകാര്യും അവർ ചെയ്തു എന്ന് തോന്നിയതുകൊണ്ടാണെല്ലോ ഒരു വീര നായകന്റെ പരിവേഷം കൊടുത്തു തോളിൽ കൈ ഇട്ടു ഫോട്ടോ ഇട്ടു പ്രദർശിപ്പിച്ചത്. അധഃപതനത്തിനും ഒരു പരിധി ഇല്ലേ? ഈകൂട്ടർ മഹാനടൻ തിലകനോട് ചെയ്തതും നാം മറന്നിട്ടില്ല! സുകുമാർ അഴിക്കോടിനോടും ചെയ്തതും നാം ഇവിടെ കൂട്ടിവായിക്കണം. തീർന്നില്ല, തിലകന്റെ മകൻ ഷമ്മിയോടു കാണിച്ചതും, ഇനിയും ഉണ്ടാകാൻ പോകുന്ന തീരുമാനാവും എന്താകും എന്നറിയാൻ ആറാം ഇന്ദ്രിയത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

സ്ത്രീകളെ അധിക്ഷേപിക്കുന്നത് നന്നല്ല. അവരെ ബഹുമാനിച്ചു  കൂടെ? ഫോമയുടെ  മയൂഖം പരിപാടിയിൽ ഉണ്ടായതും, ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. എത്രയോ ദിവസത്തെ അവരുടെ പ്രയത്ന ഫലമാണ് മാനിക്കപെടാതെ  പോയത്. ഇനിയും വരുന്ന ഭരണസമിതി  അവർക്കു അർഹിക്കുന്ന അംഗീകാരം കൊടുക്കണം. അതിനുള്ള മാന്യത കാണിക്കണം. മുന്പോട്ടുവരുന്ന വനിതകൾക്ക് കഴിഞ്ഞു പോയ ദിനങ്ങൾ ഒരു തടസ്സമാകാതിരിക്കട്ടെ!

എൺപതിനും എൺപത്തഞ്ചിനും ഇടയിൽ ഫോമയുടെ കീഴിൽ അസോസിയേഷനുകൾ. ഒരു മത്സരം ഒഴിവാക്കി, ഓരോ അസോസിയേഷനും ഓരോ നാഷണൽ കമ്മിറ്റി അംഗം  എന്നാക്കി കൂടെ? അപ്പോൾ ഓരോ അസോസിയേഷന്റെ പ്രശ്നങ്ങളും പഞ്ചായത്തു തലത്തിൽ എന്നപോലെ ചർച്ചചെയ്യാമല്ലൊ?   ആരു കേൾക്കാൻ, ആരോട് പറയാൻ.
വിനയം കൊണ്ട് തല കുനിക്കുബോൾ, അത് നാണം കൊണ്ടാണെന്നു കരുതരുത്

Join WhatsApp News
Dr. Thomas Jacob 2022-06-28 12:44:45
Absolutely right
Reji George 2022-06-28 15:58:15
This is a true statement and a nicely written article. Only when elections near so many phone calls and Facebook posts for the candidates most of which we have never seen in any events. It is ok newcomers must get a chance. But I don’t understand the celebrities from Kerala have to come to this Fomaa convention. How much money and first-class tickets to be given and luxury style accommodations in the hotel. If this money can be used to done to support 100 marriages in Kerala for poor people. Yes, it can be possible, and not showing celebrities at the convention and it is a total waste. I humbly request the next president and team to make the convention very simple and help the poor and dying in Kerala or in the USA. I 100% s
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക