ദീപക് അലക്സാണ്ടർ ഫോമാ ഗ്ലോബൽ കൺവെൻഷൻ സൗത്ത്-ഈസ്റ്റ് റീജണൽ കോർഡിനേറ്റർ

(ഫോമാ ന്യൂസ് ) Published on 28 June, 2022
ദീപക് അലക്സാണ്ടർ  ഫോമാ ഗ്ലോബൽ കൺവെൻഷൻ സൗത്ത്-ഈസ്റ്റ് റീജണൽ കോർഡിനേറ്റർ

ഗ്രേറ്റര്‍ അറ്റ്‌ലാന്റ  മലയാളി അസോസിയേഷന്‍ (ഗാമ) ജനറല്‍ സെക്രട്ടറി, ജോയിന്റ്  സെക്രട്ടറി, സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തനം അനുഷ്ഠിച്ചിരുന്നു  ദീപക് അലക്‌സാണ്ടര്‍ ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സൗത്ത്-ഈസ്റ്റ് റീജണല്‍ കോര്‍ഡിനേറ്റര്‍ ആയീ തിരഞ്ഞെടുതാതായി
ആര്‍.വി.പി ബിജു ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രകാശ് ജോസഫ്, ജയിംസ് ജോയ് കല്ലറകാണിയില്‍ എന്നിവര്‍ ആറിയിച്ചു.  2018 ഫോമാ സൗത്ത്-ഈസ്റ്റ് റീജണല്‍ യൂത്ത് ഫെസ്റ്റിവലില്‍ നിറ സാന്നി്ധ്യമായിരുന്ന ദീപക് അലക്‌സാണ്ടര്‍ ആതെ വര്‍ഷം ഫോമാ ചിക്കാഗോ കണ്‍വെന്‍ഷനില്‍ ഗാമയുടെ ഡെലിഗറ്റ് ആയും പങ്കെടുത്തു. ഷൈനി അബുബക്കര്‍ , മസൂദ് അന്‍സാര്‍ എന്നിവരാണ് സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള മറ്റ്  നാഷണല്‍ കമ്മിറ്റി മെംബേര്‍സ്. ബിജോയ് സേവിയര്‍ സൗത്ത്-ഈസ്റ്റ് റീജിയന്റെ ചാര്‍ജ് വഹിക്കുന്ന കണ്‍വെന്‍ഷന്‍ കോ-ചെയറാണ് .
 
മെക്‌സിക്കോയിലെ  കാന്‍കൂനില്‍  ആരങ്ങേറുന്ന ഈ കുടുബ സംഗമo ലോക മലയാളികളുടെ ഏറ്റവു വലിയ ഒത്തുകുടലിന് സാക്ഷ്യം വഹിക്കുന്ന ഒരു വേദിയായി മാറുകയാണ്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
സൗത്ത്-ഈസ്റ്റ് റീജിയനില്‍ നിന്നുള്ള നിരവധി  കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

 കണ്‍വെന്‍ഷന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന്  ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍  എന്നിവര്‍ അറിയിച്ചു. കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍  ഫോമാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക