Image

ഫോമാ ഇലക്ഷൻ: പത്രിക നൽകാനുള്ള അവസാന തീയതി ജൂലൈ 24: ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി

Published on 29 June, 2022
ഫോമാ ഇലക്ഷൻ: പത്രിക നൽകാനുള്ള അവസാന തീയതി ജൂലൈ 24: ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി

ഫോമാ തെരഞ്ഞെടുപ്പിനുള്ള നിർദേശങ്ങൾ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ അംഗസംഘടനകൾക്ക് അയച്ചു. സെപ്റ്റംബർ മൂന്നിനാണ് കാങ്കുനിൽ വച്ച് ഇലക്ഷൻ. നാമനിർദേശ പത്രികകൾ ജൂലൈ 24-നു മുൻപ്   ഇലെക്ഷൻ കമ്മീഷൻ ചെയർ ജോൺ  ടൈറ്റസിനു ലഭിക്കണം. (P.O. Box 837, Auburn, WA  98071 or Email: fomaaelection2022@gmail.com on or before July 24, 2022.)

ഓഗസ്റ്റ് 2-നോ അതിനുമുമ്പോ  രേഖാമൂലം  ആവശ്യപ്പെട്ട് നാമനിർദ്ദേശങ്ങൾ പിൻവലിക്കാവുന്നതാണ്.

ഒരു അംഗ സംഘടനയിൽ നിന്ന് ഏഴു പേരാണ് ജനറൽ ബോഡിയിൽ പങ്കെടുക്കുക. ഡെലിഗേറ്റുകൾക്ക് മാത്രമേ വോട്ടു ചെയ്യാനും സ്ഥാനാർഥി ആകാനും പറ്റു. നാഷണൽ അഡ്വൈസറി കൗൺസിലിൽ ആമഗ്‌ സംഘടനകളുടെ ഇപ്പോഴത്തെ പ്രസിഡന്റ് അല്ലെങ്കിൽ നോമിനീ, മുൻ പ്രസിഡന്റ്, അല്ലെങ്കിൽ നോമിനി, ഫോമാ എക്സിക്യൂട്ടിവ്‌ കമ്മിറ്റി, നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ അടങ്ങിയതാണ്. അവർക്ക് മാത്രമേ കൗൺസിൽ സ്ഥാനങ്ങളിലേക്ക്  മത്സരിക്കാനാവു.

തെരെഞ്ഞെടുപ്പ് ചട്ടങ്ങൾ
ഇതോടൊപ്പമുള്ള നോമിനേഷൻ ഫോമിൽ വേണം പത്രിക  നൽകാൻ.

അംഗ സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അംഗീകരിച്ചാൽ സ്വയം നാമനിർദ്ദേശങ്ങൾ അനുവദനീയമാണ്

താഴെപ്പറയുന്ന സ്ഥാനങ്ങളിലേക്കാണ്  തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്; ജനറൽ സെക്രട്ടറി; . ജോയിന്റ് സെക്രട്ടറി;  ട്രഷറർ;  ജോയിന്റ് ട്രഷറർ
റീജിയണൽ വൈസ് പ്രസിഡന്റുമാർ (12) ഓരോ മേഖലയിലും ഒരാൾ വീതം. ഓരോ പ്രദേശത്തെയും പ്രതിനിധികൾ അവരെ തെരഞ്ഞെടുക്കുന്നു.
നാഷണൽ കമ്മിറ്റി അംഗങ്ങൾ (24) ഓരോ റീജിയനിൽ നിന്നും രണ്ടുപേർ. ആ  പ്രദേശത്തെ  പ്രതിനിധികൾ തിരഞ്ഞെടുക്കുന്നു.

യുവജന പ്രതിനിധികൾ (3). 18 നും 30 നും ഇടയിൽ പ്രായമുള്ളവർ.

വനിതാ പ്രതിനിധികൾ (3)

നാഷണൽ അഡ്വൈസറി കൗൺസിൽ:  ചെയർമാൻ, വൈസ് ചെയർമാൻ,  സെക്രട്ടറി,  ജോയിന്റ് സെക്രട്ടറി

നോമിനേഷൻ ഫീസ്

നോമിനേഷൻ ഫീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് $500, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോ. ട്രഷറർ എന്നിവർക്ക് $250.  മറ്റെല്ലാ കമ്മിറ്റി അംഗങ്ങൾക്കും ദേശീയ ഉപദേശക സമിതിക്കും $150. അഡ്വൈസറി കൗൺസിൽ , യുവജന പ്രതിനിധികൾ എന്നിവർക്ക്  ഫീസ് ഇല്ല.

ആവശ്യമായ എല്ലാ ഒപ്പുകളും സഹിതം പൂരിപ്പിച്ച നോമിനേഷൻ എലെക്ഷൻ കമ്മിറ്റി ചെയർമാനു  മെയിൽ ചെയ്യണം.  ജൂലൈ 24-നോ അതിനുമുമ്പോ fomaaelection2022@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിലും ചെയ്യാം.

ഒരു വ്യക്തിയെ ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദ്ദേശം ചെയ്യാൻ കഴിയൂ. അയാൾ ഡെലിഗേറ്റ്  ആയിരിക്കണം.

ജനറൽ ബോഡി യോഗത്തിലേക്കും ദേശീയ ഉപദേശക സമിതി യോഗത്തിലേക്കും എല്ലാ പ്രതിനിധികളും രജിസ്റ്റർ ചെയ്യണം

തിരിച്ചറിയലിനായി  ഐഡി വേണം. (ഡ്രൈവർ  ലൈസൻസ്, പാസ്‌പോർട്ട് അല്ലെങ്കിൽ സ്റ്റേറ്റ് ഇഷ്യൂ ചെയ്ത ഐഡി)

ഓരോ അംഗ സംഘടനയുടെയും പ്രസിഡന്റും സെക്രട്ടറിയും സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം അംഗീകരിക്കണം. അത് പോലെ ആ സംഘടനയിൽ നിന്നുള്ള  ഡെലിഗേറ്റുകളുടെ  ലിസ്റ്റും  അവർ നൽകണം. 

മത്സരമുല്ല  എല്ലാ തിരഞ്ഞെടുപ്പുകളും രഹസ്യ ബാലറ്റിലൂടെ നടത്തും.

ഓഗസ്റ്റ് 2-നോ അതിനുമുമ്പോ സ്ഥാനാർത്ഥി നാമനിർദ്ദേശം പിൻവലിച്ചാലും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർത്ഥിയെ അയോഗ്യനാക്കിയാലും  നാമനിർദ്ദേശ ഫീസ് തിരികെ നൽകും.

ജൂലൈ 24-ന് ശേഷം ലഭിക്കുന്ന എല്ലാ നാമനിർദ്ദേശങ്ങളും അയോഗ്യമാക്കും.

സ്ഥാനാർത്ഥി  ലിസ്റ്റ് ഓഗസ്റ്റ് 12-ന് പ്രസിദ്ധീകരിക്കും.

അംഗ സംഘടനകൾക്ക്  അംഗത്വ കുടിശ്ശിക ഉണ്ടാവാൻ പാടില്ല.  അംഗത്വ ഫീസ്  $100.00 ആണ്.  കുടിശിക ഉണ്ടെങ്കിൽ എ സംഘടനകളുടെ  പ്രതിനിധികളെ  ജനറൽ ബോഡിയിൽ  പങ്കെടുക്കാൻ അനുവദിക്കില്ല

പ്രോക്‌സി വോട്ട് അനുവദനീയമല്ല.  വോട്ട് ചെയ്യാനും ഇലക്ഷനിൽ നിൽക്കാനും സ്ഥലത്തു  ഹാജരായിരിക്കണം

നോമിനേഷനുകൾ ലഭിച്ചിട്ടുണ്ടോ എന്ന്  അവരവർ ഉറപ്പു വരുത്തണം. നോമിനേഷൻ ലഭിച്ചാൽ
തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർ രണ്ട് ദിവസത്തിനകൾ രസീത് നൽകും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ, സ്ഥാനാർത്ഥികൾ  ഫോമായുടെ ബൗദ്ധിക സ്വത്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കുന്നു.  FOMAA-യുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് സമാനമായതോ ഡ്യൂപ്ലിക്കേറ്റോ ആയത് പ്രചാരണത്തിന് പാടില്ല.
.
കൺവെൻഷൻ വേദിയിലെ പ്രചാരണത്തിനു  ബാനറുകൾ, പോസ്റ്ററുകൾ, ഫ്ലയറുകൾ, ഡിജിറ്റൽ, കൂടാതെ
ഓഡിയോ/വിഷ്വൽ ഇഫക്റ്റുകൾ ഒന്നും പാടില്ല

വോട്ടിംഗ് പരിസരത്ത് വോട്ടർമാരെ മാത്രമേ അനുവദിക്കൂ.  ഒരു സ്ഥാനാർത്ഥിക്കും പ്രചാരണം അനുവദിക്കില്ല

കൂടുതൽ  വിവരങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുമായി ബന്ധപ്പെടണം  

John Titus
Chairman of the Election Commission
Phone:  253‐797‐0250
P.O. Box 837
Auburn, WA  98071
Email:  fomaaelection2022@gmail.com

Thomas Koshy
Member of the Election Commission
Phone:  914‐310‐2242
Email:  fomaaelection2022@gmail.com

Vinson Palathingal
Member of the Election Commission
Phone:  703‐568‐8070
Email:  fomaaelection2022@gmail.com

Read more: https://emalayalee.b-cdn.net/getPDFNews.php?pdf=266344_1FOMAA%20General%20Elections%202022.pdf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക