മ്യൂസിക് മഗ് സീസന്‍ 2 പുതിയ ഗാനം പുറത്തിറങ്ങി

Published on 29 June, 2022
 മ്യൂസിക് മഗ് സീസന്‍ 2 പുതിയ ഗാനം പുറത്തിറങ്ങി
ഡബ്ലിന്‍ : ഫോര്‍ മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ''മ്യൂസിക് മഗ് സീസന്‍ 2''ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോര്‍ മ്യൂസിക്സിന്റെ മ്യൂസിക് ഡയറക്ഷനില്‍ ഫോര്‍ മ്യൂസിക്‌സിലെ ബിബി മാത്യു രചന നിര്‍വഹിച്ച 'കണ്ണിലിന്നൊരു കനവുമായ്' എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയര്‍ലണ്ടിലുള്ള ഈഫ വര്‍ഗീസ് ആണ്. ശ്രവ്യ സുന്ദരമായ ആലാപനവും അയര്‍ലണ്ടിന്റെ ദൃശ്യഭംഗിയും ഒത്തു ചേര്‍ന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീതരംഗത്തു മുന്നേറാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ''മ്യൂസിക് മഗ്'' അയര്‍ലന്‍ഡില്‍ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത് ജയ്‌സണ്‍ ജോസഫ്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക