ഉണ്ണി തോയക്കാട്ടിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ ന്യൂ ഇംഗ്ലണ്ട് റീജണൽ കോർഡിനേറ്ററായി തിരഞ്ഞെടുത്തു

(ഫോമാ ന്യൂസ്) Published on 30 June, 2022
ഉണ്ണി തോയക്കാട്ടിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ ന്യൂ ഇംഗ്ലണ്ട് റീജണൽ കോർഡിനേറ്ററായി തിരഞ്ഞെടുത്തു

മലയാളി അസോസിയേഷൻ ഓഫ് സതേർണ് കണക്ടിക്കറ്റ് (MASCON) ബോർഡ് മെമ്പറും ഫോമാ ഹെല്പിംഗ് ഹാൻസ് ന്യൂ ഇംഗ്ലണ്ട് റീജിയൻ കോഡിനേറ്ററുമായ ഉണ്ണി തോയക്കാട്ടിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ ന്യൂ ഇംഗ്ലണ്ട് റീജണൽ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ന്യൂ ഇംഗ്ലണ്ട് റീജിയൺ ആർ.വി.പി സുജനൻ ടി പുത്തൻപുരയിൽ നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി ,  ഗീവർഗീസ് കെ.ജി എന്നിവർ അറിയിച്ചു.MASCONN പ്രസിഡൻറ്,  വൈസ് പ്രസിഡൻറ് ,സെക്രട്ടറി എന്നീ നിലകളിലും ഉണ്ണി തോയക്കാട്ട് പ്രവർത്തനമനുഷ്ഠിച്ചിരുന്നു.

ഫോമയുടെ കുടുംബസംഗമ വേദിയിൽ ന്യൂ ഇംഗ്ലണ്ട് റീജണൽ നിന്നുള്ള പരമാവധി ആളുകളെ ഉൾക്കൊള്ളിക്കുക, അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അർ.വി.പിയും, നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവെൻഷൻ റീജണൽ കോർഡിനേറ്റർ എന്ന നിലയിൽ ഉണ്ണി തോയക്കാട്ടിൻ്റെ പ്രധാന ചുമതലകൾ.

ഫോമാ വെബ്സൈറ്റിലൂടെ എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു. കൺവെൻഷന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ  ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക. fomaa.org

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക