സജി എബ്രഹാം  ഫോമാ ഗ്ലോബൽ കൺവെൻഷൻ സുവനീർ  ചീഫ് എഡിറ്റർ 

(ഫോമാ ഒഫീഷ്യൽ ന്യൂസ്) Published on 02 July, 2022
സജി എബ്രഹാം  ഫോമാ ഗ്ലോബൽ കൺവെൻഷൻ സുവനീർ  ചീഫ് എഡിറ്റർ 

ഫോമായുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സജി എബ്രഹാം ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന   ഫോമാ സുവനീയറിൻ്റെ ചീഫ് എഡിറ്ററായി തിരഞ്ഞെടുക്കപെട്ടു. ഫോമായുടെ 2012ലെ ക്രൂസ് കൺവെൻഷൻ ജനറൽ കൺവീനർ, ആദ്യത്തെ  ഫോമാ ന്യൂസിന്റെ ചീഫ്  എഡിറ്റർ, 2019 ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ എന്നീ നേതൃത്വ സ്ഥാനങ്ങളിൽ ഫോമയിൽ സേവനം അനുഷ്ഠിച്ച സജി എബ്രഹാം, ഇപ്പോൾ ഫോമയുടെ ബൈലോ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഫോമാ മെട്രോ റീജിയനിൽ നിന്നുള്ള സജി എബ്രഹാം  മലയാളി സമാജം ഓഫ് ന്യൂയോർക്കിന്റെ   മുൻപ്രസിഡണ്ടും കൂടിയായിരുന്നു.

2021 ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കൺവെൻഷൻ സുവനീർ ചീഫ് എഡിറ്റർ ആയി പ്രവർത്തിച്ചിരുന്നു.

സജി എബ്രഹാമിന്റെ നേതൃത്വത്തിൽ ഫോമായുടെ മനോഹരമായ  സുവനീയർ പുറത്തിറങ്ങുമെന്ന് ഉറപ്പുണ്ടെന്ന്  ഫോമാ  പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു.

പൊസിഷൻ 2022-07-05 20:07:28
ഇങ്ങനെയുള്ള കുറച്ചു പൊസിഷനുകൾ ഫോമായിൽ ഉള്ളത് നല്ലതാണ്. മത്സരിച്ചു ജയിക്കാൻ പറ്റാത്തവർക്കു പ്രയോജനകരമായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക