Image

ഭാരത ക്രൈസ്തവപരമ്പര്യം  ആഘോഷിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ ഇന്ന് (ഞായർ)

പോൾ ഡി പനക്കൽ   Published on 29 June, 2022
ഭാരത ക്രൈസ്തവപരമ്പര്യം  ആഘോഷിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ  ഇന്ന് (ഞായർ)

ന്യു യോർക്ക്:  രണ്ടായിരം വർഷത്തെ ക്രൈസ്തവ പൈതൃകത്തെയും ക്രിസ്തു സന്ദേശം ഇന്ത്യയിൽ ഉറപ്പിച്ച വിശുദ്ധ തോമസ് അപോസ്തലന്റെ ആയിരത്തിത്തൊള്ളായിരത്തി അൻപതാം രക്തസാക്ഷിത്വത്തെയും ആഘോഷിച്ചുകൊണ്ടു ന്യൂ യോർക്ക് - ന്യൂ ജേഴ്സി-കണക്റ്റിക്കട്ട് പ്രദേശത്തെ ഇന്ത്യൻ ക്രൈസ്തവ സമൂഹം  ഇന്ന് (ഞായർ) ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷിക്കുന്നു.   

ജൂലായ് 3  ഞായറാഴ്ച ന്യൂ യോർക്ക്  എൽമോണ്ടിൽ   സീറോ മലങ്കര കത്തോലിക്ക പള്ളിയിൽ ( 1500 Depaul സ്ട്രീറ്റ്)   ഭാഷ-സംസ്കാര ആരാധനാക്രമ ഭേദമില്ലാതെ ഇന്ത്യൻ ക്രൈസ്തവർ ഒത്തുചേരും. വിവിധ സഭാ മേലധ്യക്ഷന്മാരും ആല്മീയോപദേഷ്ടാക്കന്മാരും ആഘോഷത്തിൽ  പങ്കെടുക്കും. 

 ചർച് ഓഫ് സൗത്ത് ഇന്ത്യ, ഓർത്തോഡോക്സ് സഭ, എപ്പിസ്കോപ്പൽ സഭ, ഗ്രേസ് ഇന്റർനാഷണൽ ചർച്, തമിഴ്  ലൂഥറൻ സഭ, ഇന്ത്യൻ പെന്തെക്കോസ്തൽ ചർച്ച്, സീറോ മലബാർ കത്തോലിക്കാ സഭ, സീറോ മലങ്കര കത്തോലിക്ക സഭ, യുണൈറ്റഡ്  മെതോഡിസ്റ്റ് സഭ, ബെത്ലെഹേം പഞ്ചാബി ചർച്ച്, മാർത്തോമാ സഭ, യാക്കോബൈറ്റ് സിറിയൻ ചര്ച്ച, ഗുജറാത്തി ക്രിസ്ത്യൻസ്, സെയിന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, എന്നിവ പങ്കെടുക്കും. ഈ ക്രൈസ്തവ സമൂഹങ്ങളുടെ ഒരുമ ആണ് ഇന്ത്യയുടെ ചരിത്രത്തിന്റെയും വളർച്ചയുടെയും പിന്നിൽ വലിയ  സംഭാവന ചെയ്ത ഇന്ത്യൻ ക്രൈസ്തവരുടെ   ആഘോഷത്തിന് പിന്നിലെന്ന്  മുൻകൈ എടുത്ത ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ അസ്സോസിയഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് കോശി ജോർജ് അറിയിച്ചു. 

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര. തുടർന്ന് മതമേലധ്യക്ഷന്മാരും മറ്റു ആല്മീയ നേതാക്കന്മാരും സംസാരിക്കും.  

ക്രൈസ്തവീയമായ കലാപരിപാടികൾ പഞ്ചാബി, ഗുജറാത്തി, തമിൾ, മലയാളം, തെലുഗ് സമൂഹങ്ങൾ അവതരിപ്പിക്കും.  അത്താഴഭക്ഷണത്തോടെ പരിപാടികൾ സമാപിക്കും.  പ്രവേശനം ഏവർക്കും സൗജന്യമാണ്.  

നേരത്തെ രജിസ്റ്റർ ചെയ്യണമെന്നുള്ളവർക്കു  ഈ ലിങ്ക് ഉപയോഗിക്കാം:  https://www.eventbrite.com/e/362745139477

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക